കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരെയും മറക്കാതെ സര്‍ക്കാര്‍. മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി 31 കോടി രൂപയാണ് വകയിരുത്തിയത്. അതേസമയം 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ പത്ത് കിലോ അരി നല്‍കും. ഭക്ഷ്യക്കിറ്റ് വിതരണം തുടരും. ഇതുവരെ അഞ്ചര കോടി സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കി.

1

അതേസമയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും പ്രവര്‍ത്തിക്കും. സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി അനുവദിച്ചു. ഉച്ചഭക്ഷണത്തിന് 526 കോടിയും അനുവദിച്ചു. പാചക തൊഴിലാളികളുടെ പ്രതിദിന അലവന്‍സില്‍ 50 രൂപ വര്‍ധിപ്പിച്ചു. നെല്‍കൃഷി വികസനത്തിന് 116 കോടിയും നാളികേര കൃഷിക്ക് 75 കോടിയും അനുവദിച്ചു. വയനാട് കാപ്പിക്ക് അഞ്ച് കോടി. വന്‍കിട ജലസേചന പദ്ധതികള്‍ക്ക് 40 കോടിയും അനുവദിച്ചു.

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റും. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ക്കായി 600 കോടി ചെലവിടും. പാവപ്പെട്ടവരുടെ വീട്ടിലെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കും. ലൈഫ് മിഷനിലൂടെ ഈ വര്‍ഷം 40000 പട്ടിക ജാതിക്കാര്‍ക്കും 1000 പട്ടികവര്‍ഗക്കാര്‍ക്കും വീട് നിര്‍മിച്ച് നല്‍കും. ഇതിനായി 2080 കോടി ചെലവിടും. 508 കോടി പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായും മാറ്റിവെച്ചു.

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരം ഉണ്ടാക്കും. കാര്‍ഷികേതര മേഖലയില്‍ മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങളും ഉണ്ടാക്കും. അതേസമയം റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കും. മെഡിക്കല് കോളേജുകള്‍ക്ക് 420 കോടി രൂപയും ഡെന്റല്‍ കോളേജുകള്‍ക്ക് 20 കോടിയും അനുവദിച്ചു. ആരോഗ്യ വകുപ്പില്‍ നാലായിരം തസ്തികകള്‍ കൂടി അനുവദിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും.

English summary
kerala budget 2021: 31 cr for welfare of forward category's backward people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X