കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്‌ പ്രഖ്യാപനം കാര്‍ഷിക മേഖലക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌; പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകുമോ?

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന ബജറ്റ്‌ സംസ്ഥാനത്തെ സകല മേഖലകളേയും സ്‌പര്‍ശിക്കുന്നതായിരുന്നു. സാധരണ ജനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയ ബജറ്റ്‌ ജനകീയ ബജറ്റായി കഴിഞ്ഞു.എല്ലാ മേഖലയിലും എന്ന പോലെ പ്രധാനപ്പെട്ട കാര്‍ഷിക മേഖലയിലും വളരെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നടത്തുകയുണ്ടായി. പ്രയോഗിക തലത്തില്‍ പ്രഖ്യാപനങ്ങള്‍ നടപ്പായാല്‍ അത്‌ കാര്‍ഷിക മേഖലയ്‌ക്ക്‌ ഉണര്‍വുണ്ടാവുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

സംഭരണ വില കൂട്ടും

സംഭരണ വില കൂട്ടും


റബറിനും നാളികേരത്തിനും നെല്ലിനും താങ്ങുവില്‍പ്പന.റബറിന്റെ താങ്ങുവില 170 രൂപയാക്കുമെന്നാണ്‌ പ്രധാന പ്രഖ്യാപനം. നാളികേരത്തിന്റെ സംഭരണ വില 22 രൂപയില്‍ നിന്ന്‌ 32 ആയി വര്‍ധിപ്പിക്കും. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കുമെന്നതാണ്‌ മറ്റൊരു പ്രഖ്യാപനം.

കാര്‍ഷിക മേഖലയില്‍ രണ്ട്‌ ലക്ഷം തൊഴിലവസരം

കാര്‍ഷിക മേഖലയില്‍ രണ്ട്‌ ലക്ഷം തൊഴിലവസരം

കാര്‍ഷിക മേഖലയില്‍ രണ്ട്‌ ലക്ഷം തൊവിലവസരങ്ങള്‍ സൃഷിക്കുമെന്നതാണ്‌ മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം. തരിശു രഹിത കേരളമാണ്‌ ലക്ഷ്യമിടുന്നതെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. തുടര്‍വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിന്‌ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും

സംഘ കൃഷി വര്‍ധിപ്പിക്കും

സംഘ കൃഷി വര്‍ധിപ്പിക്കും

2021-2022 വര്‍ഷത്തില്‍ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്ന്‌ ബജറ്റില്‍ പറയുന്നു. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പുകളില്‍ നിന്ന്‌ മൂന്ന്‌ ലക്ഷം സ്‌ത്രീകള്‍ പണിയെടുക്കുന്നുണ്ടെന്നും ബജറ്റവതരണത്തിനിടെ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. സംഘങ്ങള്‍ക്ക്‌ കാര്‍ഷിക വായ്‌പ കുറഞ്ഞ പലിശക്ക്‌ ലഭ്യാമാക്കും. പലിശ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും.

നെല്‍കൃഷി വികസനത്തിന്‌ 116 കോടി

നെല്‍കൃഷി വികസനത്തിന്‌ 116 കോടി

നെല്‍കൃഷി വികസനത്തിന്‌ 116 കോടി രൂപയും പച്ചക്കറി-കിഴങ്ങ്‌ വര്‍ഗ ഉല്‍പാദനം കൂട്ടാന്‍ 80 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌. നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ 75 കോടി രൂപയും വകയിരുത്തി.

പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകുമോ?

പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകുമോ?

പ്രഖ്യാപിച്ചതുപോലെ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിനുണ്ടായെന്നാണ്‌ വിദഗ്‌ധരില്‍ നിന്നുയരുന്ന പ്രധാന ചോദ്യം. തറവില പ്രഖ്യാപനം ചെറുകിയ കര്‍ഷകര്‍ക്ക്‌ ഗുണം ചെയ്യുമെന്ന്‌ അഗ്രിപണറായ റോഷന്‍ കൈനടി അഭിപ്രായപ്പെടുന്നു. സ്വന്തമായി അധ്വാനിച്ച്‌ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക്‌ തറവിലയുടെ നേട്ടം അനുഭവിക്കാനാകും. എന്നാല്‍ പ്രയോഗിക തലത്തില്‍ എത്രമാത്രം വിജയമാകുമെന്നത്‌ സംശയണുണര്‍ത്തുന്നുണ്ടെന്നും റോഷന്‍ കൈനടി പറയുന്നു.

പ്രഖ്യാപനങ്ങള്‍ പുതിയ കര്‍ഷകര്‍ക്ക്‌ പ്രോത്സാഹനം

പ്രഖ്യാപനങ്ങള്‍ പുതിയ കര്‍ഷകര്‍ക്ക്‌ പ്രോത്സാഹനം

ബജറ്റില്‍ കാര്‍ഷക മേഖലയിലെ പ്രഖ്യാപനങ്ങള്‍ പുതിയതായി ഈ മേഖലയിലേക്ക്‌ കടന്നുവരുന്നവര്‍ക്ക്‌ പ്രോത്സാഹനമാകുമെന്ന്‌ അഭിപ്രായം ഉയരുന്നുണ്ട്‌. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌ പ്രകാരം 60 ശതമാനം പ്രവാസികളാണ്‌ തിരിച്ചെത്തിയിട്ടുള്ളത്‌. അവരില്‍ പലരും കാര്‍ഷിക മേഖലയില്‍ കണ്ണുവെക്കുന്നുണ്ട്‌. വര്‍ക്ക്‌ അറ്റ്‌ ഹോം പ്രകാരം വീട്ടിലിരുന്ന്‌ ജോലി ചെയ്യുന്ന വിദ്യാ സമ്പന്നരായ യുവാക്കളില്‍ പലരും കൃഷിയിലേക്ക്‌ തിരിയുന്നു എന്നതും അടുത്തിടെയുണ്ടായ മാറ്റമാണ്‌. സാങ്കേതികമായ അറിവോടും ധാരണയോടും കൂടി ഈ രംഗത്തെത്തുന്നവര്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയിലേക്ക്‌ ഇറങ്ങുന്നത്‌ കാര്‍ഷക മേഖലക്ക്‌ ഗുണം ചെയ്യും. യഥാസമയം സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും സഹായം ലഭിച്ചാല്‍ കേരളത്തിന്റെ കാര്‍ഷിക മേഖലക്ക്‌ അത്‌ നേട്ടം തന്നെയാവും.

Recommended Video

cmsvideo
ലോട്ടറിയില്‍ ഞെട്ടിക്കുന്ന നീക്കവുമായി ഐസക്കിന്റെ ബജറ്റ്

English summary
kerala budget 2021; budget will help to wake up agriculture filed but the difficulties are many
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X