Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് 2024: പെന്‍ഷന്‍ കൂട്ടില്ല... ഇന്ധന സെസില്‍ മാറ്റമുണ്ടാകുമോ? സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിങ്കളാഴ്ച നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍െ പശ്ചാത്തലത്തില്‍ ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ക്ഷേമ പെന്‍ഷന്‍ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്താനാണ് സാധ്യത.

മദ്യത്തിന് അടക്കം നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടാകില്ല എന്നിരിക്കെ കൂട്ടുകയാണെങ്കിലും വലിയ രീതിയില്‍ കൂട്ടില്ല എന്നാണ് പ്രതീക്ഷ. പ്രതിസന്ധി കാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ചേക്കും.

Kerala Budget 2024

അതേസമയം നിലവിലെ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ കൂട്ടാനുള്ള സാധ്യത ഇല്ല. മാസം 900 കോടി വച്ച് കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ മാത്രം വേണം 5400 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കിട്ടേണ്ട ഡി എ 2021 മുതല്‍ കുടിശികയാണ്. ഏഴ് തവണകളായി 22% ഡി എ വര്‍ധനവാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കടം പറഞ്ഞ് നിര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധനസെസ് ഇത്തവണ പിന്‍വലിക്കില്ല എന്ന് ഉറപ്പാണ്. പ്രതിപക്ഷം ഇന്ധന സെസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും മുടങ്ങാതിരിക്കാനും നികുതി വരുമാനം കൂട്ടാനും ആയിരിക്കും ബജറ്റിലെ പ്രധാന ശ്രമം. ഭൂനികുതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഭൂമിയുടെ ന്യായവില കഴിഞ്ഞ തവണ 20 % വര്‍ധിപ്പിച്ചതും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടിയതും റിയല്‍ എസ്റ്റേറ്റ് മേഖലയെ മാന്ദ്യത്തിലാക്കിയിരുന്നു.

അതിനാല്‍ ഇത്തവണ ഇവയിലൊന്നും വര്‍ധനവ് ഉണ്ടായേക്കില്ല. ചില സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് കൂട്ടിയേക്കും. ക്ഷേമ പെന്‍ഷന്‍ മുതല്‍ സപ്ലൈകോയും നെല്ല് സംഭവണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും. വന്‍കിട പദ്ധതികള്‍ക്കും സര്‍ക്കാര്‍ മിഷനുകള്‍ക്കും പണം കണ്ടെത്തും. അതേസമയം തന്റെ പക്കല്‍ മാന്ത്രിക വടിയൊന്നുമില്ല എന്നാണ് ബജറ്റിന് മുന്‍പ് ധന മന്ത്രിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+