കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ സുരക്ഷ കഴിഞ്ഞ ബജറ്റില്‍ പാഴ്‌വാക്കായി; ഇത്തവണ ധനമന്ത്രി കസറും, നാരി ബജറ്റാണത്രെ!!

സ്ത്രീ സുരക്ഷയാണ് ബജറ്റിലെ പ്രധാന കേന്ദ്രീകൃത വിഷയം. അടിസ്ഥാന സൗകര്യവികസനം, വിനോദ സഞ്ചാരം, പാര്‍പ്പിട പദ്ധതികള്‍ എന്നിവയ്ക്കും തുക നീക്കിവയ്ക്കും.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ രണ്ടാംബജറ്റ് ധനമന്ത്രി ടിഎം തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. സ്ത്രീ സുരക്ഷയാണ് ബജറ്റിലെ പ്രധാന കേന്ദ്രീകൃത വിഷയം. അടിസ്ഥാന സൗകര്യവികസനം, വിനോദ സഞ്ചാരം, പാര്‍പ്പിട പദ്ധതികള്‍ എന്നിവയ്ക്കും തുക നീക്കിവയ്ക്കും.

നോട്ട് നിരോധനം സംസ്ഥാനത്തിനുണ്ടാക്കിയ തിരിച്ചടി മറികടക്കാനുള്ള തന്ത്രങ്ങളും ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ചെലവ് വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് കരുതുന്നത്. നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജും സാധ്യതയുണ്ട്.

നികുതി വരുമാനം കുറഞ്ഞു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച നികുതി വരുമാനം ലഭിച്ചില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി നടപ്പാക്കുന്നത് വഴി നികുതി വരുമാനം തിരിച്ചുപിടിക്കാനാവുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വാറ്റ് നികുതി ഇനത്തില്‍ മാറ്റമുണ്ടാവില്ല.

ജന്‍ഡര്‍ ബജറ്റ്

സ്ത്രീ സുരക്ഷക്ക് ഇത്രയധികം പണം വകയിരുത്തുന്ന ബജറ്റ് മുമ്പുണ്ടാവില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. ജന്‍ഡര്‍ ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിന് ജന്‍ഡര്‍ ഓഡിറ്റിങും അടുത്ത സാമ്പത്തിക വര്‍ഷമുണ്ടാവും.

വന്‍കിട പദ്ധതി പ്രഖ്യാപനം

കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്തുനിന്നിറക്കാന്‍ വേണ്ട പദ്ധതികളും ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചില വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു.

ഡോക്ടര്‍മാരും അധ്യാപകരും വര്‍ധിക്കും

ചെലവ് വര്‍ധിപ്പിക്കുന്നതിന്റെയും സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും തസ്തികകള്‍ കൂട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാവും.

മുന്‍ പ്രഖ്യാപനങ്ങള്‍ എവിടെയുമെത്തിയില്ല

എന്നാല്‍ മുന്‍ ബജറ്റിലെ പല പ്രഖ്യാപനങ്ങളും ഇപ്പോഴും കടലാസിലാണെന്ന ആരോപണം ശക്തമാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍വരെ അനങ്ങാതെ കിടക്കുന്നു. സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നായിരുന്നു സ്ത്രീ തുല്യത വിഭാഗത്തില്‍ ധനമന്ത്രിയുടെ കഴിഞ്ഞതവണത്തെ പ്രഖ്യാപനം. എന്നാല്‍ കാര്യമായ നടപടികള്‍ ഇതുവരെ എടുത്തിട്ടില്ല.

പണം നീക്കിവച്ചത് മിച്ചം

സ്ത്രീകള്‍ക്ക് വേണ്ടി നിര്‍ഭയ ഷെല്‍ട്ടല്‍ പദ്ധതി, പൊതുശുചിമുറികള്‍ എന്നിവയ്ക്കായി പണം മാറ്റിവച്ചുവെന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി പെന്‍ഷനും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ലെന്നു മാത്രമല്ല, പല ബജറ്റ് പ്രഖ്യാനങ്ങളും കടലാസിലൊതുങ്ങുകയായിരുന്നു.

English summary
kerala budget tomorrow. finance minister thomas isaac will present budget on 9 am. women projects is concentrated issue on the budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X