Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ സംഘര്‍ഷം; യുഡിഎഫ് നേതാക്കള്‍ ഇടപെട്ടു

കോന്നി: ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ സംഘര്‍ഷം. പോലീസ് നിയന്ത്രണം ലംഘിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ജങ്ഷനിലേക്ക് കടന്നതാണ് സംഘര്‍ഷത്തിന് കാരണം. പ്രവര്‍ത്തകരെ പോലീസ് തടയാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ ഉന്തും തള്ളുമായി. യുഡിഎഫ് നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് രംഗം ശാന്തമാക്കുകയായിരുന്നു.

Kerala

കൊട്ടിക്കലാശത്തിന് നേരത്തെ പ്രവര്‍ത്തകര്‍ക്ക് പോലീസ് നിശ്ചിത സ്ഥലം അനുവദിച്ചിരുന്നു. ഇത് ലംഘിച്ച് പ്രവര്‍ത്തകര്‍ ജങ്ഷനിലേക്ക് നില്‍ക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ജങ്ഷനിലെ മൂന്ന് റോഡുകളും ഓരോ മുന്നണികള്‍ക്ക് അനുവദിച്ചിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മൂന്നുമണിയോടെ ആഘോഷം തുടങ്ങി. ഇവര്‍ ജങ്ഷനിലേക്ക് കയറി നിന്നു. പിന്നാലെ എത്തിയ യുഡിഎഫ് പ്രവര്‍ത്തകരും ജങ്ഷന് നടുവിലേക്ക് കയറാന്‍ ശ്രമിച്ചു. ഈ സമയം പോലീസ് ഇടപെടുകയായിരുന്നു.

അതേസമയം, കോന്നി മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത്. പതിനായിരത്തിലേറെ ഇരട്ടവോട്ടുകള്‍ പട്ടികയില്‍ ഉണ്ടെന്നാണ് അടൂര്‍ പ്രകാശ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹനരാജും ആരോപിച്ചിരുന്നത്.

പരിശോധനയില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു. പരിശോധിച്ചപ്പോള്‍ 175 ഇരട്ട വോട്ടുകള്‍ കണ്ടെത്തി. പരിശോധന തുടരുകയാണ്. ഒരേ വ്യക്തികള്‍ വ്യത്യസ്ത വിലാസത്തില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആരുടെ വീഴ്ചയാണെന്ന് പിന്നീട് പരിശോധിക്കും.

ഇരട്ടുവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കള്ളവോട്ടിനുള്ള സാധ്യത ഏറെയാണ്. കള്ളവോട്ട് തടയാന്‍ കര്‍ശന നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുള്ളവര്‍ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച വൈകീട്ട് ആറിന് മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+