കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര ഗൂഢാലോചന; ഡെപ്യൂട്ടി സ്പീക്കര്‍

  • By Prd Pathanamthitta
Google Oneindia Malayalam News

പത്തനംതിട്ട: സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനകള്‍ നടത്തുന്നതായും കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്നത് വന്‍ മുന്നേറ്റമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അറുപത്തി ഒന്‍പതാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സഹകരണ സര്‍ക്കിള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

c

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണമേഖല കൈവരിച്ചിട്ടുള്ളത്. ദുഷ്പ്രചരണങ്ങളെ കേരളത്തിലെ സഹകാരികള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പിക്കണമെന്നും സ്വകാര്യമേഖലയിലെ ചൂഷണത്തിനെതിരെ പൊരുതാന്‍ സഹകരണ മേഖല ശക്തമായി നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. സഹകരണ സര്‍ക്കിള്‍ യൂണിറ്റ് ചെയര്‍മാന്‍ പി.ബി ഹര്‍ഷകുമാര്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് സഹകരണമേഖല സമകാലീന കാലഘട്ടത്തിലെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ റിട്ടേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ എച്ച്. അന്‍സാരി ക്ലാസ് നയിച്ചു.

എന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടിഎന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടി

വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും

കായിക താരങ്ങള്‍ക്ക് അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. റവന്യൂജില്ല കായികമേളയുടെ ഉദ്ഘാടനം കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മേളയ്ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ടന്നും മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ മേളയ്ക്ക് സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കോവിഡിന് ശേഷം നടക്കുന്ന കായികമേള ആയതിനാല്‍ ഒട്ടേറെ പുതുമകളോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയത്തില്‍ ആദ്യമായാണ് ജില്ലാ കായികമേള നടക്കുന്നത്. 11 ഉപജില്ലകളില്‍ നിന്നായി 1500 ഓളം കായിക താരങ്ങള്‍ ഇവിടെ മാറ്റുരയ്ക്കും. 98 ഇനങ്ങളിലാണ് മത്സരം.ഓരോ ഇനത്തിലും ഉപ ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കായികതാരങ്ങളാണ് ജില്ല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ആണ് നടക്കുന്നത്. ഇന്ന് മുതല്‍ മൂന്നു ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്. ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പത്തൊന്‍പതിന് മേള സമാപിക്കും.

English summary
Kerala Co-Operative Society are Number One In India; Deputy Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X