കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിനെ അയോഗ്യനാക്കി പുറത്താക്കും?

Google Oneindia Malayalam News

തിരുവനന്തപുരം: തന്നെ എങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ നിന്നൊന്ന് പുറത്താക്കിത്തരണം എന്നായിരുന്നു ഇത്രനാളും പിസി ജോര്‍ജ്ജ് കെഎം മാണിയോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം ജോര്‍ജ്ജിന് തന്നെ തിരിച്ചടിയായിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് വിവരം.

പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കി പുറത്താക്കാനാണ് കേരള കോണ്‍ഗ്രസ് എം നീക്കം നടത്തുന്നത്. കൂറുമാറ്റ നിയമം ഉപയോഗപ്പെടുത്താനാണ് പദ്ധതി. പണ്ട് മറ്റൊരു കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആര്‍ ബാലകൃഷ്ണപിള്ളയെ പുറത്താക്കിയ കീഴ് വഴക്കം ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

PC George

അരുവിക്കരയില്‍ മുന്നണിയ്ക്ക് എതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നതായിരിയ്ക്കും ജോര്‍ജ്ജിനെതിരെയുള്ള കുറ്റപത്രത്തില്‍ ഒന്നാമതായി പറയുക. ആ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോഴും ജോര്‍ജ്ജിന്റെ സാന്നിധ്യമുണ്ടായിരുന്നു. മാത്രമല്ല, സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തു.

ഇതുവരെ പറഞ്ഞത് മുന്നണിയുമായി ബന്ധപ്പെട്ട കാര്യം. കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ യോഗത്തില്‍ പങ്കെടുത്ത സംഭവം ആയിരിക്കും പാര്‍ട്ടി എടുത്തുപറയുന്ന മറ്റൊരു കാര്യം. പിസി ജോര്‍ജ്ജ് സ്വയം പാര്‍ട്ടി വിട്ടതായി കണക്കാക്കാനുതകുന്ന കാര്യങ്ങളാണ് ഇവയെന്നാണ് കേരള കോണ്‍ഗ്രസിന്റെ പക്ഷം.

എന്നാല്‍ മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടൊന്നും തന്നെ പാര്‍ട്ടിയില്‍ നിന്ന് അയോഗ്യനാക്കി പുറത്താക്കാന്‍ കഴിയില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. ബാലകൃഷ്ണപിള്ളയെ പുറത്താക്കിയത് പഴയ നിയമം അനുസരിച്ചാണ്. ഇപ്പോഴത്തെ നിയമപ്രകാരം വിപ്പ് ലംഘിച്ചാലെ അയോഗ്യനാക്കാനാകൂ എന്നും ജോര്‍ജ്ജ് പറയുന്നു.

English summary
Kerala Congress M may expel PC George by declaring Incompetent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X