കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ മന്ത്രിയാകാന്‍ പാര്‍ട്ടി ഭരണഘടന സമ്മതിച്ചില്ല, പക്ഷേ...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയ്ക്ക് ഒരു ഭരണഘടന തന്നെ ഇല്ലെന്നാണ് ഇപ്പോഴും പാര്‍ട്ടി അംഗമായി തുടരുന്ന പിസി ജോര്‍ജ്ജ് ആരോപിയ്ക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു ഭരണഘടനയുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭരണ ഘടന പ്രകാരം പാര്‍ട്ടി ചെയര്‍ാന് മന്ത്രിയാകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ഈ വിവരം ഉള്ളത്. ജനം ടിവിയാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

KM Mani

2010 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച ഭരണഘടന പ്രകാരം ആണത്രെ ഇത്. എന്നാല്‍ അതിന് ശേഷമാണ് കേരളത്തില്‍ നിയസഭ തിരഞ്ഞെടുപ്പ് നടക്കുന്നതും യുഡിഎഫ് അധികാരത്തില്‍ വരുന്നത്. 2010 ന് ശേഷം പാര്‍ട്ടി ഭരണഘടനയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തിയോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല.

എന്തായാലും ഈ സംഭവം കൃത്യമായി അറിയുന്ന ആളാണ് പിസി ജോര്‍ജ്ജ്. അദ്ദേഹം ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഭരണഘടന ലംഘിച്ച് കെഎം മാണി മന്ത്രിയായിരിയ്ക്കുന്ന കാര്യം മറച്ചുവച്ചാണ് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പുതുക്കിയതെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം.

English summary
Janam TV reports that Kerala Congress M's constitution not allows Party Chairman to become Minister. The report is based on RTI reply from election commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X