കേരള കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച്; നിയമസഭയില്‍ ബ്ലോക്കായിരിക്കും
കോട്ടയം: യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്ന കേരളാകോണ്‍ഗ്രസ്(എം) യുഡിഎഫ് വിടുന്നെന്ന് സൂചന. തത്ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല.
കെഎം മാണി ധ്യാനത്തിന് പോയതിനാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇനി നടക്കില്ലെന്നാണ് സൂചന. എംഎല്‍എമാരുടെ യോഗത്തില്‍ പിജെ ജോസഫ് അടക്കം എല്ലാവരും നിയമസഭയില്‍ ബ്ലോക്കായിരിക്കും എന്ന തീരുമാനം അംഗീകരിച്ചു. ബാര്‍ക്കോഴ ആരോപണം ഉയര്‍ത്തിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കെഎം മാണി ഉറച്ച് വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് മുറിവുണക്കുന്ന പ്രസ്താവനകള്‍ വേണമെന്നാണ് മാണി പ്രതീക്ഷിക്കുന്നത്.

ഭരണ മാറ്റം ഇല്ല
തല്‍ക്കാലം തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണ മാറ്റം ഉണ്ടാക്കേണ്ടെനാണ് കഴിഞ്ഞ ദിവസം നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ധാരണയായിട്ടുള്ളത്.

ഒപ്പമുണ്ട്
കേരള കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഒറ്റകെട്ടായി നേതൃത്വത്തിനൊപ്പമുണ്ട്.

പ്രതികരിക്കാം
കെഎം മാണിയോട് ചില കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച ചതിക്ക് ഈ രീതിയില്‍ പ്രതികരിക്കാമെന്നാണ് പാര്‍ട്ടി നിലപാട്.

മറ്റ് വഴി തേടും
കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വന്നാല്‍ സഹകരിക്കുന്നത് പരിഗണിക്കാം. അല്ലെങ്കില്‍ മറ്റ് വഴികള്‍ തേടാം എന്നതാണ് കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലെ തീരുമാനം.

തീരുമാനം പ്രഖ്യാപിക്കും
ചരല്‍ക്കുന്നില്‍ ആറ്, ഏഴ് തീയ്യതികളില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും.111 സ്റ്റിയറിങ് കമ്മറ്റിയംഗങ്ങള്‍, നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, ഓഫീസ് ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍, അവയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ചരല്‍ക്കുന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ഉറച്ച് വിശ്വസിക്കുന്നു
ബാര്‍ക്കോഴ ആരോപണം ഉയര്‍ത്തിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കെഎം മാണി ഉറച്ച് വിശ്വസിക്കുന്നത്.

മുന്നണിമാറ്റം
ഇപ്പോള്‍ ഒരു മുന്നണി മാറ്റത്തിന് അനുകൂല സാഹചര്യമല്ല കേരള കോണ്‍ഗ്രസിനുള്ളത്. അരോപണ വിധേയരെ കൂടെ കൂട്ടാന്‍ ഇടതുമുന്നണി തയ്യാറല്ലാത്തതാണ് കാരണം.

അഭ്യൂഹം
കൂടെകൂട്ടാന്‍ ഇടതുമുന്നണി തയ്യാറാകാത്തതിനാല്‍ എന്‍ഡിഎയില്‍ ഘടകകക്ഷിയാകുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്.


Click it and Unblock the Notifications