'രണ്ടില കീറാതിരിക്കാന്‍' മാണി സാറിന്റെ അനുനയ നീക്കങ്ങള്‍?ഇജെ അഗസ്തി തിരിച്ചെത്തുന്നു...

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: സിപിഐഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നുള്ള കലഹങ്ങള്‍ മാണി കോണ്‍ഗ്രസില്‍ തുടരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുക്കാതിരുന്നതിന് പിന്നാലെ തന്റെ വിശ്വസ്തരായ നേതാക്കളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങളും മാണി ആരംഭിച്ചിട്ടുണ്ട്.

കോട്ടയം തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ തേടിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഇജെ അഗസ്തി തിരിച്ചെത്തുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വൈകീട്ട് രാജിവെച്ച ഇജെ അഗസ്തിയെ കെഎം മാണി നേരിട്ട് വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് രാജി പിന്‍വലിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.

അഗസ്തിയുടെ രാജി...

അഗസ്തിയുടെ രാജി...

സിപിഐഎം പിന്തുണയോടെ ജില്ലാ പ്രസിഡന്റ് സ്ഥാനം നേടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ അധ്യക്ഷന്‍ ഇജെ അഗസ്തി രാജിക്കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പ് ദിവസം വൈകീട്ട് തന്നെ അദ്ദേഹം പാര്‍ട്ടി ചെയര്‍മാന് രാജി നല്‍കിയിരുന്നു.

പാര്‍ലമെന്‍ററി യോഗം...

പാര്‍ലമെന്‍ററി യോഗം...

ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചങ്കിലും, മാണി സാറിനെ അനുസരിച്ച് പാര്‍ട്ടിയില്‍ തുടരുമെന്നായിരുന്നു ഇജെ അഗസ്തി പ്രതികരിച്ചിരുന്നത്. മാണി കോണ്‍ഗ്രസിലെ ഭിന്നതകളാണ് അഗസ്തിയുടെ രാജിയില്‍ കലാശിച്ചത്. ഇതിന് പിന്നാലെ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ പിജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുക്കാത്തതും ചര്‍ച്ചയായിരുന്നു.

മാണി സാര്‍ നേരിട്ട് വിളിച്ചു...

മാണി സാര്‍ നേരിട്ട് വിളിച്ചു...

പാര്‍ട്ടി കോട്ടയം ജില്ലാ അധ്യക്ഷന്‍ ഇജെ അഗസ്തിയെ അതേസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യോഗ ശേഷം കെഎം മാണി അഗസ്തിയെ നേരിട്ട് വിളിച്ച് സംസാരിച്ചത്.

ഇജെ അഗസ്തി...

ഇജെ അഗസ്തി...

നേരിട്ട് വിളിച്ച മാണി സാര്‍ രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇജെ അഗസ്തി പ്രതികരിച്ചത്. മാണി സാറിന്റെ ആവശ്യപ്രകാരം അദ്ദേഹം രാജി പിന്‍വലിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അഗസ്തിയെ തിരികെയെത്തിച്ചതിലൂടെ പാര്‍ട്ടിയില്‍ പിണങ്ങി നില്‍ക്കുന്ന വലിയൊരു വിഭാഗത്തെ അനുനയിപ്പിക്കാനാകുമെന്നാണ് മാണിയുടെ പ്രതീക്ഷ.

English summary
kerala congress mani;ej agasthy withdraws his resignation.
Please Wait while comments are loading...