• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2 എംഎല്‍എമാര്‍ക്കും ചാഴിക്കാടന്‍ എംപിക്കും പ്രിയം യുഡിഎഫ് തന്നെ; ജോസിന്‍റെ ഇടത് നീക്കം പിഴക്കുന്നു?

കോട്ടയം: കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭായുടെ കാലത്ത് ബാര്‍ കോഴ കേസ് ഉയര്‍ത്തിക്കാട്ടി കെഎം മാണിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളും വിമര്‍ശനങ്ങളുമെല്ലാം മറന്ന് ജോസ് കെ മാണിയെ ഇടത് മുന്നണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ജോസ് കെ മാണിയെ കൂടെക്കൂട്ടിയാല്‍ മധ്യകേരളത്തില്‍ മുന്നണിയെ കൂടുതല്‍ ശക്തമാക്കാന്‍ കഴിയും എന്നതാണ് സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇതിനെതിരെ മുന്നണിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പാണ് സിപിഎമ്മിന് നേരിടേണ്ടി വരുന്നത്. സിപിഐക്ക് പുറമെ ജനതാദളും ജോസിനെ മുന്നണിയിലേക്ക് എടുക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കാനം പറഞ്ഞത്

കാനം പറഞ്ഞത്

ജോസിന്‍റെ സ്വാധീനം പാലാ ഉപതിരഞ്ഞെടുപ്പില്‍ കണ്ടതാണെന്നായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബഹുജനാടിത്തറയുള്ളവരാണ് ജോസ് വിഭാമെന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് പരോക്ഷമായി മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആര്‍ക്കും കഴിയും

ആര്‍ക്കും കഴിയും

ജോസിലൂടെ ക്രൈസ്തവ വോട്ടുകളാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ പണ്ടത്തെ സാഹചര്യമല്ല ഇന്ന്. ക്രൈസ്തവ വോട്ടുകള്‍ ആരുടേയും കയ്യിലല്ല. ക്രൈസ്തവ വോട്ടുകള്‍ ഇന്ന് എല്‍ഡിഎഫിനും കിട്ടും ആര്‍ക്കും കിട്ടും. അതിലൊരു കുത്തക അവകാശപ്പെടാന്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ക്കും കഴിയില്ലെന്നും കാനം പറഞ്ഞു.

ജെഡിഎസ് നിലപാട്

ജെഡിഎസ് നിലപാട്

മറ്റൊരു ഘടകകക്ഷിയാ എന്‍സിപി ജോസിന്‍റെ ഇടത് മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്തെങ്കിലും പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജോസ് കെ മാണിയുമായുള്ള സഹകരണത്തെ എതി‍ർത്ത് ജെഡിഎസ്സും രംഗത്തെത്തിയത്. ജോസിൻറ സമ്മർദ്ദ തന്ത്രത്തിന് എൽഡിഎഫ് തലവെക്കേണ്ടെന്നാണ് ജെഡിഎസ് സെക്രട്ടറി ജനറൽ ജോർജ്ജ് തോമസ് അഭിപ്രായപ്പെട്ടത്.

ജോസ് പക്ഷത്തും

ജോസ് പക്ഷത്തും

അതേസമയം തന്നെ ഇടതുമുന്നണിയുമായുള്ള സഹകരണനീക്കത്തില്‍ ജോസ് പക്ഷത്തും എതിര്‍പ്പ് ശക്തമാമാണ്. ബാര്‍കോഴ കേസില്‍ സിപിഎം മാണിക്കെതിരെ നടത്തിയ ആക്രമണമാണ് അവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. അതുപോലെ ഇടുക്കി, കാഞ്ഞിരപ്പള്ളിപോലുള്ള മണ്ഡലങ്ങളിലെ യുഡിഎഫ് സ്വാധീവും ഒരു വിഭാഗത്തിന്‍റെ ഇടത് വിമുഖതയുടെ ആക്കം കൂട്ടുന്നു.

മാണി വികാരം

മാണി വികാരം

അണികളുടേയം നേതാക്കളുടെ ഈ ഇടത് വിരുദ്ധ നിലപാട് പരമാവധി മുതലെടുക്കാന്‍ ജോസഫും കോണ്‍ഗ്രസും സജീവമായി രംഗത്ത് ഇറങ്ങിയത് ജോസ് കെ മാണിയെ വെട്ടിലാക്കിയിട്ടുണ്ട്. മാണി വികാരം ആളിക്കത്തിച്ച് ജോസ് കെ മാണിയോടൊപ്പം നില്‍ക്കുന്ന കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ ശ്രമം.

വേട്ടയാടിയത് സിപിഎം

വേട്ടയാടിയത് സിപിഎം

യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്. മാണിയുടെ രാഷ്ട്രീയം ഇടതിന് എതിരാണ്. മാണിയെ വേട്ടയാടിയത് സിപിഎമ്മുകാരാണ്. സംരക്ഷിച്ചത് യുഡിഎഫാണെന്നുമാണ് മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഇന്ന് വ്യക്തമാക്കിയത്. ഇത്തരമൊരു ചരിത്രം നിലനില്‍ക്കെ ജോസിന്‍റെ ഇടത് കൂട്ടുക്കെട്ട് മാണിയോടുള്ള അനീതിയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു

cmsvideo
  LDF says a big no to Jose k Mani | Oneindia Malayalam
  യുഡിഎഫിലേക്ക് മടങ്ങാന്‍

  യുഡിഎഫിലേക്ക് മടങ്ങാന്‍

  ജോസ് പക്ഷത്തെ പ്രമുഖരായ റോഷി അഗസ്റ്റിന്‍ എംഎല്‍എ, എന്‍ ജയരാജ് എംഎല്‍എ, തോമസ് ചാഴിക്കാടന്‍ എംപി, ജോസഫ് എം പുതുശ്ശേരി, മുതിര്‍ന്ന നേതാവും മാണിയുടെ വിശ്വസ്തനും എന്ന് അറിയപ്പെടുന്ന ഇജെ ആഗസ്തി തുടങ്ങിയ നേതാക്കള്‍ക്ക് എല്‍ഡിഎഫിനോട് വലിയ താല്‍പര്യം ഇല്ല. യുഡിഎഫിലേക്ക് മടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് ഇവരുടെ നിലപാട്.

  വാദം തള്ളിയ ഇജെ ആഗസ്തി

  വാദം തള്ളിയ ഇജെ ആഗസ്തി

  കോട്ടയം ജില്ലാ പഞ്ചായത്തില്‍ ധാരണയില്ലെന്ന ജോസിന്‍റെ വാദത്തെ തള്ളി ഇജെ അഗസ്തി കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ധാരണയുണ്ടായിരുന്നെന്നും കോണ്‍ഗ്രസ് നേതാക്കളും കേരള കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം തന്നോട് വ്യക്തമാക്കിയതാണെന്നുമായിരുന്നു ഇജെ ആഗസ്തി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. താന്‍ മനസ്സുകൊണ്ട് യുഡിഎഫുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ജോസഫിന്‍റെ പ്രതീക്ഷ

  ജോസഫിന്‍റെ പ്രതീക്ഷ

  ഈ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഇടതുമുന്നണിയിലേക്ക് പോവാന്‍ തന്നെയാണ് ജോസിന്‍റെ തീരുമാനമെങ്കില്‍ വലിയൊരു വിഭാഗം നേതാക്കള്‍ തങ്ങളോടൊപ്പം ചേരുമെന്നാണ് ജോസഫിന്‍റെ പ്രതീക്ഷ. ഇജെ ആഗസ്തിയെ പോലുള്ള ചില നേതാക്കളുമായി ജോസഫ് വിഭാഗം ഇതിനോടകം ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

  സഭയും എന്‍എസ്എസും

  സഭയും എന്‍എസ്എസും

  സഭയ്ക്കും എന്‍എസ്എസിനും ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് ചേക്കേറുന്നതില്‍ അനുകൂല നിലപാടില്ല. എല്‍ഡിഎഫ് ബന്ധം സ്വന്തം പക്ഷത്തെ നേതാക്കള്‍ക്കും അണികള്‍ക്ക് മുന്നിലും വിശദീകരിക്കാന്‍ ജോസ് കെ മാണി നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഈ അവസ്ഥയില്‍ പെട്ടൊന്നും തീരുമാനം എടുക്കാന്‍ ജോസ് കെ മാണി തയ്യാറായേക്കില്ലെന്ന് വിലയിരുത്തപ്പെടുന്നത്.

   ഒറ്റക്ക് മത്സരിക്കണം

  ഒറ്റക്ക് മത്സരിക്കണം

  തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് തങ്ങളുടെ കരുത്ത് തെളിയിക്കണമെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഇതിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനോട് അടുക്കുന്ന ഘട്ടത്തില്‍ യുഡിഎഫ് നിലപാട് കൂടുതല്‍ മയപ്പെട്ടേക്കും. അപ്പോള്‍ മുന്നണിയിലേക്ക് തിരികെയെത്താമെന്നുമാണ് യുഡിഎഫിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നേതാക്കളുടെ പ്രതീക്ഷ.

  ജോസിനെ മടക്കിവിളിക്കാന്‍ മുസ്ലീം ലീഗ്, മുന്നില്‍ കുഞ്ഞാലിക്കുട്ടി, സിപിഎം നീക്കം ഇങ്ങനെ, ലയന സാധ്യത!

  English summary
  kerala congress; Chazhikkadan and two more MLA's in support of UDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X