കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ആരോപണം ഫലം കണ്ടു; കോവിഡ് മരണം രേഖപ്പെടുത്താൻ പുതിയ സംവിധാനമൊരുക്കി സർക്കാർ

പ്രതിപക്ഷ ആരോപണത്തിന് സഭയിൽ മറുപടി പറഞ്ഞെങ്കിലും ആശങ്ക പരിഹരിക്കാൻ നടപടിയെടുത്തിരിക്കുകയാണ് സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ പ്രതിപക്ഷം ഉയർത്തിയ ആദ്യ ആരോപണങ്ങളിൽ ഒന്നായിരുന്നു കോവിഡ് മരണങ്ങളിലെ ക്രമക്കേട്. സംസ്ഥാന സർക്കാർ മനപൂർവ്വം മരണനിരക്ക് കുറച്ച് കാണിക്കുകയാണെന്നും അതുകൊണ്ട് തന്നെ കോവിഡ് മൂലം മരണപ്പെട്ട പലരുടെയും ആശ്രിതർക്ക്, അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടമാകുന്നെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

covid 19

പ്രതിപക്ഷ ആരോപണത്തിന് സഭയിൽ മറുപടി പറഞ്ഞെങ്കിലും ആശങ്ക പരിഹരിക്കാൻ നടപടിയെടുത്തിരിക്കുകയാണ് സർക്കാർ. ഇനി മുതൽ നടക്കുന്ന കോവിഡ് മരണങ്ങൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം സ്ഥിരീകരിച്ചു കുടുബത്തിന് വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

നേരത്തെ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ നിലവിലുള്ള നടപടിക്രമങ്ങൾ മാറ്റിസ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചിരുന്നു. കോവിഡ് മരണങ്ങൾക്ക് നിലവിൽ സംസ്ഥാനതല ഡെത്ത് ഓഡിറ്റ് കമ്മിറ്റി അന്തിമരൂപം നൽകിയിട്ടുണ്ട്. ഇനിമുതൽ 14 ജില്ലാതല സമിതികൾ മരണം കണ്ടെത്തും.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

മരണത്തിന്റെ യഥാർത്ഥ കാരണം നിർണ്ണയിക്കാൻ ഡോക്ടർമാർ മാനദണ്ഡങ്ങൾ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ചികിത്സിക്കുന്ന ഡോക്ടർമാരാവും ഇനി മരണകാരണം തീരുമാനിക്കുക. ഇതിനായി കൃത്യമായ മാനദണ്ഡം നിശ്ചയിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. നിലവിൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള സമിതിയുടെ മാനദണ്ഡമാണ് അടിസ്ഥാനമാക്കുന്നത്.

വേറിട്ട ലുക്കില്‍ പ്രഗ്യ നഗ്ര: നടിയുടെ അത്യാകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Central Government issued guidelines for pediatric covid treatment

English summary
Kerala covid death reports government launched software for recording
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X