കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തൽ; സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

രോഗമുക്തി നേടുന്നവരുടെ എണ്ണവും ഓരോ ദിവസവും പുതിയ കേസുകളേക്കാൾ കൂടുതലാണ്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗകളുടെ എണ്ണത്തിൽ കൊടുമുടിയിൽ നിന്ന് കേരളം താഴേക്ക് ഇറങ്ങുകയാണ്. പ്രതിദിന കോവിഡ് കേസുകളിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നതോടൊപ്പം വ്യാപനം നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും ഓരോ ദിവസവും പുതിയ കേസുകളേക്കാൾ കൂടുതലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേക്ക് എത്തിയതും ആശ്വാസകരമാണ്.

പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

lockdown

വരും ദിവസങ്ങളിലും സമാന സ്ഥിതി തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ലോക്ക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു. നിലവിൽ ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം കോവിഡ് സ്ഥിതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ചർച്ച ചെയ്യും. കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യവും ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് മലയാളികളെയല്ല, ബിജെപി കേന്ദ്ര നേതാക്കളെ: എസ്.കെ സജീഷ്സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് മലയാളികളെയല്ല, ബിജെപി കേന്ദ്ര നേതാക്കളെ: എസ്.കെ സജീഷ്

എന്നാൽ ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. തുടര്‍ച്ചായായി മൂന്ന് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്ഥിതി കൂടുതൽ മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളിൽ വലിയ മാറ്റമുണ്ടാകില്ല. ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ടിപിആർ അഞ്ചിന് താഴെ എത്തിയ ശേഷമായിരുന്നു അൺലോക്ക് പ്രക്രിയയിലേക്ക് കടന്നത്.

23 ലക്ഷമൊന്നും വേണ്ട 15000 രൂപയുടെ മിനുക്കുപണി മാത്രം മതി; മന്ത്രി മന്ദിരത്തിന്റെ മോടി കൂട്ടേണ്ടെന്ന് കെ രാജൻ23 ലക്ഷമൊന്നും വേണ്ട 15000 രൂപയുടെ മിനുക്കുപണി മാത്രം മതി; മന്ത്രി മന്ദിരത്തിന്റെ മോടി കൂട്ടേണ്ടെന്ന് കെ രാജൻ

അതേസമയം കേരളത്തിൽ കോവിഡ് മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. രോഗികളുടെ എണ്ണം കുറയുമ്പോഴും പ്രതിദിന മരണം ഉയർന്ന് തന്നെ നിൽക്കുകയാണ്. ചൊവ്വാഴ്ച മാത്രം 194 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 9000 കവിഞ്ഞു. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 1793.

Recommended Video

cmsvideo
At 3 Million Doses, Biggest Tranche Of Sputnik V Vaccines Lands In India

ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്

ഇന്നലെ ഒറ്റ ദിവസം മാത്രം 44 മരണങ്ങളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കുറവ് കോവിഡ് മരണങ്ങള്‍ ഇടുക്കിയിലാണ്. 63. 60 വയസിന് മുകളില്‍ പ്രായമുള്ള 6584 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. 41 നും 59 നും ഇടയില്‍ പ്രായമുള്ള 2048 പേരും, 18നും 40 ഇടയിലുള്ള 363 പേരും, 17 വയസില്‍ താഴെയുള്ള 14 കുട്ടികളും കൊവിഡ് മൂലം മരിച്ചുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്.

English summary
Kerala covid numbers and TPR falls down more relaxation lockdown expected in coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X