കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകും; അഭിഭാഷകരും കോടതി ജീവനക്കാരും മുൻഗണന പട്ടികയിൽ

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തരത്തിൽ വീട്ടിലെത്തിയായാലും വാക്സിൻ നൽകുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിൻ വിതരണം സംസ്ഥാനത്ത് മികച്ച രീതിയിൽ തന്നെ പുരോഗമിക്കുകയാണ്. കൂടുതൽ ആളുകളിലേക്ക് പരമാവധി വേഗത്തിൽ തന്നെ വാക്സിനെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും. ഇതിന്റെ ഭാഗമായി കിടപ്പ് രോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ തീരുമാനമായി.

covid 19

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തരത്തിൽ വീട്ടിലെത്തിയായാലും വാക്സിൻ നൽകുന്നത്. പിപിഇ കിറ്റ് ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. എന്നാൽ ഗ്ലൗസ്, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഒരു മെഡിക്കൽ ഓഫീസര്‍, വാക്സിന്‍ നല്‍കുന്നയാൾ, സഹായിയായി ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘമാകും വാക്സിൻ വിതരണം ചെയ്യാനെത്തുന്നത്.

വാക്സിന്‍ നല്‍കുന്നതിന് മുമ്പ് കിടപ്പുരോഗികളുടെ ആരോഗ്യം അതാത് വീട്ടിലെത്തുന്ന മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. വാക്സിന്‍ നല്‍കിയതിന് ശേഷം വാക്സിന്‍ സ്വീകരിച്ചയാളെ 30 മിനിറ്റ് നേരത്തേക്ക് നിരീക്ഷിക്കാന്‍ ഒരാളെ നിര്‍ത്തണം. ആശ പ്രവര്‍ത്തകയോ സന്നദ്ധ പ്രവര്‍ത്തകരോ ആയ ആളെ ഇങ്ങനെ നിയോഗിക്കാം. വാക്സിന്‍ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായാല്‍ വിവിരം മെഡിക്കല്‍ ഓഫീസറിനെ അറിയിച്ച് എത്രയും പെട്ടന്ന് ആംബുലന്‍സ് മുഖേനെ വൈദ്യസഹായം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

അതേസമയം സംസ്ഥാനത്തെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലർക്കുമാരേയും കോവിഡ് വാക്സിനേഷന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. നിലവില്‍ ഏതെങ്കിലും കോടതികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കുമാണ് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കുക. ഇവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

English summary
Kerala covid vaccine distribution bedridden patients can receive at home new protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X