കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ ഇങ്ങനെയാണോ ആവേണ്ടത്?; ഉത്തരമില്ലാതെ കോടിയേരി

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വന്‍ വാദപ്രതിവാദങ്ങള്‍. കോണ്‍ഗ്രസ് ബിജെപി അനുഭാവികള്‍ പതിവുപോലെ ട്രോളും പരിഹാസവുമായി രംഗത്തെത്തിയപ്പോള്‍ സിപിഎം അണികളില്‍ ഒരുവിഭാഗം ന്യായീകരിക്കുന്നുമുണ്ട്.

അതേസമയം, നിക്ഷപക്ഷരെന്ന് പറയുന്ന ബുദ്ധിജീവികളാകട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തെക്കുറിച്ചാണ് ആശങ്ക പങ്കുവെക്കുന്നത്. നേതാക്കളുടെ മക്കള്‍ ആരാകണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെങ്കിലും മക്കളെയും കുടുംബത്തെയും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാക്കാന്‍ കഴിയണമെന്നാണ് ഇവരുടെ അഭിപ്രായം.

kodiyeri

ഇപ്പോഴത്തെ ആരോപണത്തില്‍ പാര്‍ട്ടി ഉത്തരവാദിയല്ല. അതേസമയം, ഇത് പാര്‍ട്ടിക്കെതിരായി ശത്രുക്കള്‍ ഉപയോഗിക്കുമെന്നുറപ്പാണ്. ബിനോയിയുടെ പിതാവ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ആണെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിത രീതിയിലും അത് പ്രകടമാക്കണമായിരുന്നു. എന്നാല്‍ ബിനോയിയും ബിനീഷും ആഡംബരം ജീവിതം നയിക്കുകയും അത് പാര്‍ട്ടിക്ക് മോശം പേരുണ്ടാക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കോടിയേരി ബാലകൃഷ്ണന്‍ മക്കളെ ലളിത ജീവിതം നയിക്കാനോ കുറഞ്ഞപക്ഷം പാര്‍ട്ടിക്ക് ചീത്തപ്പേര് ഇല്ലാതെ ജീവിക്കാനോ പഠിപ്പിച്ചില്ല. ഇത് സിപിഎം അനുഭാവികളെയും നേതാക്കളെയുമെല്ലാം സമൂഹത്തില്‍ അത്യധികം പരിഹാസ്യരാക്കി. കമ്യൂണിസമെന്നത് ജീവിതരീതി തന്നെയാകയാല്‍ ശത്രുക്കള്‍ ഓരോ വീഴ്ചയും മുതലെടുക്കുക സ്വാഭാവികമാണ്.

ഇവിടെുയം അതുതന്നെയാണ് സംഭവിച്ചത്. പാര്‍ട്ടിക്കോ കുടുംബത്തിനോ ചീത്തപ്പേരുണ്ടാക്കരുതെന്ന് ബിനീഷോ ബിനോയിയോ ചിന്തിക്കാറില്ല. അന്യായമായ വിധത്തില്‍ പണമുണ്ടാക്കുന്നതായും മറ്റുമായി ഇവര്‍ക്കെതിരെ നിരന്തരം ആരോപണമുയര്‍ന്നിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്താന്‍ കോടിയേരി മക്കളോട് ആവശ്യപ്പെട്ടിരുന്നോ എന്നത് സംശയമാണ്. സമാനരീതിയിലുള്ള ആരോപണം ഭാവിയിലും ഉയര്‍ന്നുവരാതിരിക്കാന്‍ മറ്റു നേതാക്കളും ശ്രദ്ധിക്കണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഉപദേശം.

 വിദ്യാര്‍ഥിനിയെ പലവട്ടം ബലാത്സംഗം ചെയ്തതായി ഐഎഎഫ് ഓഫീസര്‍ക്കെതിരെ പരാതി വിദ്യാര്‍ഥിനിയെ പലവട്ടം ബലാത്സംഗം ചെയ്തതായി ഐഎഎഫ് ഓഫീസര്‍ക്കെതിരെ പരാതി

English summary
Kerala CPM scurries for cover; leaders son making controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X