കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ വളക്കാന്‍ ജ്യോതിഷം; വിശ്വാസം നേടിയാൽ ഫോട്ടോ വേണം, അത് വച്ച് ചെയ്യുന്നതോ... ഒടുവിൽ കുടുങ്ങി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സ്ത്രീകളെ വലയിലാക്കുന്ന വിരുതന്‍മാര്‍ ഒരുപാടുണ്ട്. ചിലപ്പോഴെല്ലാം അവര്‍ പിടിക്കപ്പെടുകയും ചെയ്യാറുണ്ട്.

നോട്ട് നിരോധനത്തിന് ഒരു വയസ്സ്; ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാലനോട്ട് നിരോധനത്തിന് ഒരു വയസ്സ്; ഇനിയും വരില്ലേ ഇതുവഴി!!! സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്. ജ്യോതിഷി ചമഞ്ഞ് ഫേസ്ബുക്ക് വഴി സ്ത്രീകളെ ചതിക്കുന്ന ഞരമ്പ് രോഗിയെ കുറിച്ചാണ് വാര്‍ത്ത. എത്തിക്കല്‍ ഹാക്കേഴ്‌സ് ആയ കേരള സൗബര്‍ വാറിയേഴ്‌സ് ആണ് ഇയാളുടെ കള്ളത്തരം പുറത്തെത്തിച്ചത്.

സൗദിയിലെ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍, സാദിന്റെ രാജിക്ക് പിന്നില്‍... എല്ലാം ഒരാള്‍?സൗദിയിലെ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍, സാദിന്റെ രാജിക്ക് പിന്നില്‍... എല്ലാം ഒരാള്‍?

വരാഹ മിഹിരി ആചാരി എന്ന വ്യാജ പേരില്‍ ആയിരുന്നു ഇയാളുടെ തട്ടിപ്പ്. കേരള സൈബര്‍ വാറിയേഴ്‌സ് പുറത്ത് കൊണ്ടുവന്ന ആ വിവരങ്ങള്‍ ഇങ്ങനെയാണ്...

ജ്യോതിഷി എന്ന് പറഞ്ഞ്

ജ്യോതിഷി എന്ന് പറഞ്ഞ്

താന്‍ ഒരു ജ്യോതിഷി ആണ് എന്ന് പറഞ്ഞാണ് ഇയാളുടെ തട്ടിപ്പ് എന്നാണ് കേരള സൈബര്‍ വാറിയേഴ്‌സ് പറയുന്നത്. അരക്ഷിതാവസ്ഥയില്‍ എന്ന് തോന്നിപ്പിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ മസേജുകള്‍ വഴി ബന്ധം സ്ഥാപിക്കും.

രക്ഷിക്കാം എന്ന്

രക്ഷിക്കാം എന്ന്

പ്രതിസന്ധികളില്‍ നില്‍ക്കുന്ന സ്ത്രീകള്‍, ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിട്ടും നടക്കാത്തവര്‍ തുടങ്ങിയവരാണ് ഇയാളുടെ ഇരകള്‍. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാന്‍ തന്റെ പൂജകളിലൂടെ സാധിക്കും എന്നായിരിക്കും തുടക്കത്തിലെ വാഗ്ദാനം.

പിന്നെ ഫോട്ടോ വേണം

പിന്നെ ഫോട്ടോ വേണം

വിശ്വാസം ആര്‍ജ്ജിച്ചുകഴിഞ്ഞാല്‍ പിന്നെ ഇന്‍ബോക്‌സില്‍ ഫോട്ടോ ചോദിക്കലായി. സ്വന്തം ഫോട്ടോയോ അല്ലെങ്കില്‍ സ്വന്തം പെണ്‍കുട്ടികളുടെ ഫോട്ടോയോ വേണം എന്നായിരിക്കും ആവശ്യം. അതിന് പറയുന്ന ന്യായം കേട്ടാല്‍ ആരായാലും അന്തംവിട്ടുപോകും.

ശുക്ലപൂജ

ശുക്ലപൂജ

ഇങ്ങനെ അയക്കുന്ന ഫോട്ടോ നോക്കി സ്വയം ഭോഗം ചെയ്യുകയും പിന്നീട് ആ ശുക്ലം ഉപയോഗിച്ച് പൂജ ചെയ്യുകയും ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും എന്നായിരിക്കുമത്രെ ഇയാളുടെ വാഗ്ദാനം. പലരും ഇയാളുടെ വ്യാജ വാഗ്ദാനത്തില്‍ മയങ്ങിയിട്ടും ഉണ്ട് എന്നാണ് സൂചനകള്‍.

ഭീഷണിയും

ഭീഷണിയും

ഈ വാഗ്ദാനങ്ങളില്‍ മയങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയാണ് അടുത്ത ഘട്ടം. ശപിക്കുമെന്നൊക്കെ പറഞ്ഞാണത്രെ ഭീഷണി. അന്ധവിശ്വാസികളായ പല സ്ത്രീകളും ഇത് വിശ്വസിക്കുകയും ചെയ്യും. പിന്നത്തെ കാര്യം പറയേണ്ടല്ലോ...

സെക്‌സ് ഗ്രൂപ്പുകളില്‍

സെക്‌സ് ഗ്രൂപ്പുകളില്‍

ഇയാളുടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെടില്ലെന്ന് ഉറപ്പാണല്ലോ. അപ്പോള്‍ അത് ചോദ്യം ചെയ്താലും ഭീഷണി ആണത്രെ. സെക്‌സ് ഗ്രൂപ്പുകളില്‍ ഫോട്ടോ പ്രചരിപ്പിക്കും എന്ന് പറഞ്ഞാണ് ഇയാള്‍ പലരേയും ഭീഷണിപ്പെടുത്തിയിരുന്നത് എന്നും കേരള സൈബര്‍ വാറിയേഴ്‌സ് പറയുന്നുണ്ട്.

സെലിബ്രിറ്റികളേയും

സെലിബ്രിറ്റികളേയും

പല സെലിബ്രിറ്റികളേയും ഇയാള്‍ ഇത്തരത്തില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്. അവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നെടുത്ത് ശുക്ലപൂജ നടത്തി അവര്‍ക്ക് തന്നെ അയച്ചുകൊടുകത്രെ. പലരും ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ തന്നെ പ്രതികരിച്ചിട്ടും ഉണ്ട്.

കേട്ടാല്‍ അറക്കുന്ന കാര്യങ്ങള്‍

കേട്ടാല്‍ അറക്കുന്ന കാര്യങ്ങള്‍

കേരള സൈബര്‍ വാറിയേഴ്‌സ് പുറത്ത് വിട്ട ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ ഞെട്ടിക്കുന്നവയാണ്. കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. ചിലരൊക്കെ അത് വിശ്വസിച്ച് മറുപടിയും കൊടുത്തിരിക്കുന്നതായി കാണാം.

പച്ചത്തെറിയും ഉണ്ട്

പച്ചത്തെറിയും ഉണ്ട്

ഇയാള്‍ മോശമായി പെരുമാറി തുടങ്ങിയപ്പോള്‍ പച്ചത്തെറി വിളിച്ചവരും കുറവല്ല. പലരേയും നേരിട്ട് ബന്ധപ്പെടാനുള്ള ആഗ്രഹവും ഇയാള്‍ പങ്കുവയ്ക്കുന്നത് ചാറ്റുകളില്‍ കാണാം. ചിലര്‍ ശക്തമായി തന്നെ പ്രതികരിച്ചിട്ടും ഉണ്ട്.

വരാഹ മിഹിര ആചാര്യ

വരാഹ മിഹിര ആചാര്യ

വരാഹമിഹിര ആചാര്യ എന്ന പേരിലാണ് ഇയാളുടെ ഫേസ്ബുക്ക് തട്ടിപ്പ് എന്നാണ് പറയുന്നത്. എന്തായാലും ഈ അക്കൗണ്ട് കേരള സൈബര്‍ വാറിയേഴ്‌സ് ഹാക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പഴയ പല പോസ്റ്റുകളിലും ഇയാള്‍ വലിയ വലിയ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

സൈബര്‍ വാറിയേഴ്‌സ്

ഇതാണ് കേരള സൈബര്‍ വാറിയേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായും സൈബര്‍ വാറിയേഴ്‌സ് അറിയിച്ചിട്ടുണ്ട്. ആ അക്കൗണ്ടിലേക്കുള്ള ലിങ്കും പുറത്ത് വിട്ടിട്ടുണ്ട്.

English summary
Kerala Cyber Warriors brought down a Fake Astrologer on Facebook. The Fake Astrologer used to mis use women's photo graph gathered through personal chats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X