കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ധനമന്ത്രിയുടെ മറുപടി; 6 വര്‍ഷമായി കേരളം നികുതി കൂട്ടിയിട്ടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കാന്‍ തയ്യാറായില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തെ തള്ളി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നതെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ രീതിയില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രമാണ് ഇന്ധന നികുതി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജും സെസും നിര്‍ത്തലാക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

 ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍ ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍

1

സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകര്‍ക്കുന്ന നിലപാടാണെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന് പിരിക്കാന്‍ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരില്‍ വിമര്‍ശിച്ചതെന്നും ബാലഗോപാല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോദിയുടെ ആവശ്യം ഏകപക്ഷീയമാണ്. അതോടൊപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. പെട്രോളിനും ഡീസലിനുമുള്ള വില കുറയ്ക്കാന്‍ 1500 കോടി രൂപയാണ് ചെലവിട്ടതെന്നും മമത പ റഞ്ഞു.

അതേസമയം കേന്ദ്രം മഹാരാഷ്ട്രയ്ക്ക് 26500 കോടി രൂപയാണ് തരാനുള്ളതെന്ന് ഉദ്ധവ് താക്കറെ തുറന്നടിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും നികുതിയായി 27 ലക്ഷം കോടി രൂപയാണ് ബിജെപി സര്‍ക്കാര്‍ ഇതുവരെ നേടിയത്. ആദ്യം അതിന്റെ കണക്ക് മോദി വ്യക്തമാക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിലയെന്ന് ബിജെപി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗം രാഷ്ട്രീയത്തിനായി ഉപയോഗിച്ചെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി കുറ്റപ്പെടുത്തി. കേന്ദ്ര ഇന്ധന നികുതിയിലൂടെ 26 ലക്ഷം കോടിയാണ് മോദി സര്‍ക്കാര്‍ നേടിയത്. 18 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇത് ക്രൂഡോയില്‍ വില ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമ്പോഴായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജിഎസ്ടി ഇപ്പോഴും കിട്ടിയിട്ടില്ല. നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ, വിരല്‍ ചൂണ്ടുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ലാഭം ഞാനെടുത്ത് നഷ്ടം സംസ്ഥാനങ്ങള്‍ക്ക് എന്നതാണ് കേന്ദ്രം നയമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍

English summary
kerala didnt increased fuel taxes in last 6 years, minister kn balagopal replies to pm modi's criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X