കെ മുരളീധരനും പത്മജയും മൂന്നാം സ്ഥാനത്ത്; തിരിച്ചടി നേരിട്ട് ലീഡറുടെ മക്കള്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മല്‍സരിച്ച കെ മുരളീധരനും പത്മജ വേണുഗോപാലും മൂന്നാം സ്ഥാനത്ത്. സഹോദരങ്ങളായ ഇരുവര്‍ക്കും വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. കെ മുരളീധരന്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലും പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തിലുമാണ് ജനവിധി തേടിയത്. രണ്ടിടത്തും ബിജെപി മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ യുഡിഎഫിന് ക്ഷീണം പ്രകടമാണ്. തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് കുമ്മനം രാജശേഖരനുമാണ് മുന്നില്‍. തൃശൂരില്‍ യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും നടന്‍ സുരേഷ് ഗോപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചു. ഇത് മണ്ഡലത്തിലെ മാറ്റമായി വിലയിരുത്തുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ നേമത്ത് കുമ്മനം രാജശേഖരന് 7000ത്തോളം വോട്ട് കിട്ടി. വി ശിവന്‍കുട്ടിക്ക് 6500 വോട്ടും. കെ മുരളീധരന് 5600 വോട്ടും ലഭിച്ചു. തൃശൂരില്‍ സുരേഷ് ഗോപിക്ക് 19500 വോട്ടും സിപിഐയുടെ പി ബാലചന്ദ്രന് 15800 വോട്ടും പത്മജ വേണുഗോപാലിന് 13400 വോട്ടും ലഭിച്ചു.
Recommended Video
ഇത്തവണ പത്മജയുടെ സ്ഥാനാര്‍ഥിത്വത്തിന് യാതൊരു തടസവുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. എന്നാല്‍ നേമത്തെ കാര്യം മറിച്ചാണ്. അവസാന നിമിഷം വരെ പ്രമുഖനെ തേടി നടന്ന യുഡിഎഫ് കെ മുരളീധരനെ കളത്തിലിറക്കുകയായിരുന്നു. നേമത്ത് ശക്തമായ മല്‍സരം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നേരത്തെ വടക്കാഞ്ചേരിയിലും കൊടുവള്ളിയിലും മല്‍സരിച്ച് തോറ്റ ചരിത്രമുണ്ട് കെ മുരളീധരന്. എന്നാല്‍ വട്ടിയൂര്‍ക്കാവിലും വടകരയിലും മികച്ച വിജയം നേടിയ ചരിത്രവും മുരളീധരനുണ്ട്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications