Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സരിച്ച അഞ്ചില്‍ അഞ്ചിടത്തും പരാജയപ്പെട്ട് ആര്‍എസ്പി: ഇത്തവണയും സംപൂജ്യര്‍, ഒരു റെക്കോര്‍ഡും

തിരുവനന്തപുരം: നാല് പതിറ്റാണ്ടിന്‍റെ ചരിത്രം തിരുത്തി കേരളത്തില്‍ ഇടുതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ യുഡിഎഫ് നേരിട്ടത് കനത്ത പരാജയം. 91 സീറ്റുകള്‍ നേടി യുഡിഎഫ് മുന്നേറുമ്പോള്‍ ബിജെപിയെ ഏക അക്കൗണ്ട് നേമത്ത് വി ശിവന്‍കുട്ടി "ക്ലോസ് ചെയ്തു". ഇടത് തരംഗത്തിനിടയില്‍ ശക്തമായ ശക്തമായ തിരിച്ചടിയാണ് യുഡിഎഫിലെ പല തിരിച്ചടിയും നേരിട്ടത്. കോണ്‍ഗ്രസ് മുസ്ലിം ലീഗ് എന്നിവര്‍ ഉള്‍പ്പടെ പലര്‍ക്കും ഇത്തവണ സീറ്റ് കുറഞ്ഞു. കഴിഞ്ഞ തവണ കനത്ത പരാജയം നേരിട്ട യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ ആര്‍എസ്പിക്ക് ഇത്തവണയും ഒരിടത്ത് വിജയിക്കാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    K Surendran About Election Defeat | Oneindia Malayalam

    മുന്നണി മാറ്റം

    മുന്നണി മാറ്റം

    2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയത്. യുഡിഎഫില്‍ നേരത്തെയുണ്ടായിരുന്ന ആര്‍എസ്പി ബി ഇതോടെ മാതൃപാര്‍ട്ടിയില്‍ ലയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം നടന്ന രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അതി ദയനീയമായി ആര്‍എസ്പി പരാജയപ്പെടുന്നതാണ് കാണാന്‍ കഴിഞ്ഞത്.

    മത്സരിച്ചത്

    മത്സരിച്ചത്

    2016 ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ആര്‍എസ്പി എല്ലായിടത്തും പരാജയപ്പെട്ടു. ഇത്തവണ കഴിഞ്ഞ തവണത്തേതില്‍ നിന്നും ചില മണ്ഡലങ്ങള്‍ മാറി മത്സരിച്ചെങ്കിലും ഒരിടത്തും നിലം തൊടാന്‍ കഴിഞ്ഞില്ല. ചവറ, കുന്നത്തുനാട്, ആറ്റിങ്ങല്‍, മട്ടന്നൂര്‍, ഇരവിപുരും സീറ്റുകളിലായിരുന്നു ആര്‍എസ്പി മത്സരിച്ചത്.

    വീണത് അവസാനം

    വീണത് അവസാനം

    ഇതില്‍ ശക്തമായ ഒരു മത്സരമെങ്കിലും കാഴ്ചവെക്കാന്‍ സാധിച്ചത് ചവറയില്‍ ഷിബു ബേബി ജോണിനാണ്. ഇടത് സ്വതന്ത്രനായ സുജിത് വിജയനെതിരെ അവസാന നിമിഷം വരെ പൊരുതിയാണ് ഷിബു ബേബി ജോണ്‍ വീണത്. കഴിഞ്ഞ തവണ സുജിത് വിജയന്‍റെ പിതാവ് വിജയന്‍ പിള്ള 3189 വോട്ടിനായിരുന്നു ചവറയില്‍ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി.

    റെക്കോര്‍ഡ് തോല്‍വി

    റെക്കോര്‍ഡ് തോല്‍വി

    ഇത്തവണ ആദ്യമായി മത്സരിക്കാന്‍ അവസരം ലഭിച്ച മട്ടന്നൂരില്‍ വമ്പന്‍ തോല്‍വിയാണ് ആര്‍എസ്പിയെ ഇല്ലിക്കല്‍ അഗസ്തി പരാജയപ്പെട്ടത്. ആരോഗ്യ മന്ത്രി കെകെ ശൈലജ അറുപത്തിയൊന്നായിരിത്തിലേറെ വോട്ടിനാണ് ഇവിടെ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കിയത്. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്. ഇതോടെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് തോറ്റ സ്ഥാനാര്‍ത്ഥിയെന്ന പേരുദോഷവും ഇല്ലിക്കല്‍ അഗസ്തിക്കായി.

    ഇരവിപുരത്തും

    ഇരവിപുരത്തും

    പഴയ തട്ടകമായ ഇരവിപുരത്തും ഇത്തവണ ആര്‍എസ്പിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു. ഇരവിപുരം മണ്ഡലത്തിൽ മുൻ മന്ത്രി ബാബു ദിവാകരൻ എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എ എം നൗഷാദിനോട് 28344 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ എഎ അസീസിനെ 28,803 വോട്ടിനായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്.

    കുന്നത്തൂര്‍ മണ്ഡലത്തില്‍

    കുന്നത്തൂര്‍ മണ്ഡലത്തില്‍

    കുന്നത്തൂര്‍ മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോനെതിരെ ചില ഘട്ടത്തില്‍ ഉല്ലാസ് കോവൂരിന് മുന്നേറാന്‍ കഴിഞ്ഞെങ്കിലും വിജയം പിടിച്ചെടുക്കാന്‍ സാധിച്ചില്ല. 3695 വോട്ടിന് ഇവിടെ കോവൂര്‍ കുഞ്ഞുമോന്‍ തുടര്‍ച്ചയായ അഞ്ചാം തവണയും വിജയിച്ചു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ഇരുപതിനായിരത്തിന് മുകളില്‍ ലീഡ് എല്‍ഡിഎഫിന് ഉണ്ടായിരുന്നു. ആറ്റിങ്ങലില്‍ ഇടതുമുന്നണിയോട് വലിയ മാര്‍ജിനിലാണ് എ ശ്രീധരന്‍ തോറ്റത്.

    ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+