കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോട്ടിപ്പണി ഇനിയുണ്ടാവില്ല, പകരം റോബോട്ട്, കൈയ്യടിക്കാം ഈ യുവാക്കളുടെ പ്രയത്‌നത്തിന്!

ബന്ധിക്കൂട്ട് എന്നാണ് റോബോട്ടിന്റെ പേര്

Google Oneindia Malayalam News

തിരുവനന്തപുരം: മാന്‍ഹോളില്‍ ക്ലീനിങ്ങ് അടക്കമുള്ള തോട്ടിപ്പണികള്‍ ഇന്ത്യയില്‍ നിരോധിച്ചതാണ്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ഇവ ഇപ്പോഴും തുടരുന്നുണ്ട്. രാജ്യത്ത് ഏറ്റവും അപകടം പിടിച്ച ജോലികളിലൊന്നായി ഇതിനെ പ്രഖ്യാപിച്ച കഴിഞ്ഞതാണ്. രാജ്യത്ത് ഇത്തരം ജോലികളിലൂടെ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഊഹിക്കാവുന്നതില്‍ അപ്പുറമാണ്.

തോട്ടിപ്പണിയെ നിയമം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കാത്ത രാജ്യത്ത് പുതിയ പരിഷ്‌കാരവുമായി ഇതിനെ ഇല്ലാതാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഒരുകൂട്ടം ചെറുപ്പക്കാരായ എഞ്ചിനീയര്‍മാര്‍. ഇതിന് അവര്‍ കണ്ടുപിടിച്ച മാര്‍ഗം ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. തങ്ങള്‍ നിര്‍മിച്ച ചിലന്തിയുടെ ആകൃതിയിലുള്ള റോബോട്ടിനെ ഉപയോഗിച്ച് തോട്ടിവേല അനായാസമായി ചെയ്യാമെന്ന് ഇവര്‍ തെളിയിച്ചിരിക്കുകയാണ്.

ബന്ധിക്കൂട്ട്

ബന്ധിക്കൂട്ട്

രസകരമായ പേരാണ് ഇവര്‍ റോബോട്ടിന് ഇട്ടത്. ബന്ധിക്കൂട്ട് എന്നാണ് റോബോട്ടിന്റെ പേര്. ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ അഞ്ചു മാന്‍ഹോളുകള്‍ ഈ റോബോട്ട് ക്ലീന്‍ ചെയ്തു കഴിഞ്ഞു. പ്ലാസ്റ്റിക്, മെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ റോബോട്ട് അനായാസം നീക്കം ചെയ്തതായി യുവാക്കള്‍ പറയുന്നു.

ജെന്‍ റോബോട്ടിക്‌സ്

ജെന്‍ റോബോട്ടിക്‌സ്

സാധാരണ മാന്‍ഹോളുകള്‍ ക്ലീന്‍ ചെയ്യാന്‍ റോബോട്ടിന് 15 മിനിട്ട് മതി. വലുതാകുമ്പോള്‍ ഇത് 45 മിനിറ്റോളമാകും. ജെന്‍ റോബോട്ടിക്‌സാണ് ഈ റോബോട്ടുകളെ നിര്‍മിക്കാനും വികസിപ്പിച്ചെടുക്കാനും യുവാക്കളെ സഹായിച്ചത്. രണ്ടുവര്‍ഷം മുന്‍പ് ഒന്‍പത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഈ കമ്പനി രൂപീകരിച്ചത്.

റോബോഹോള്‍സ്

റോബോഹോള്‍സ്

തോട്ടിപ്പണി എന്നത് മനുഷ്യത്വരഹിതമായ ജോലിയാണ്. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നമ്മളൊന്നും പഠിച്ചിട്ടില്ല. ലോകം വളരെയേറെ പുരോഗമിച്ച് കഴിഞ്ഞു. മാന്‍ഹോളുകള്‍ ഇനി റോബോഹോളുകളായിട്ടാണ് മാറേണ്ടത്. നമ്മള്‍ സാങ്കേതികതയോട് പുറം തിരിഞ്ഞ് നില്‍ക്കരുതെന്നും എഞ്ചിനീയര്‍മാരിലൊരാളായ വിമല്‍ ഗോവിന്ദ് പറഞ്ഞു.

വാട്ടര്‍ അതോറിറ്റി

വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരത്ത് നടന്ന ട്രയല്‍ വലിയ വിജയമായിരുന്നുവെന്ന് ജെന്‍ റോബോട്ടിക്‌സ് പറയുന്നു. ഇത് പലരെയും ആകര്‍ഷിച്ചിട്ടുണ്ട്. കേരള ജലഅതോറിറ്റി തിരുവനന്തപുരം ജില്ലയിലെ എല്ലാ മാന്‍ഹോളിലും സ്വീവേജിലും റോബോട്ടുകളെ ഉപയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനായി അവര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

നൗഷാദുമാര്‍ ഇനി ആവര്‍ത്തിക്കരുതേ എന്ന് ആഗ്രഹിക്കാം.. മാന്‍ഹോളില്‍ ഇറങ്ങുന്ന പെരുച്ചാഴി യന്ത്രം സ്റ്റാര്‍ട്ടപ്പ് മേളയില്‍നൗഷാദുമാര്‍ ഇനി ആവര്‍ത്തിക്കരുതേ എന്ന് ആഗ്രഹിക്കാം.. മാന്‍ഹോളില്‍ ഇറങ്ങുന്ന പെരുച്ചാഴി യന്ത്രം സ്റ്റാര്‍ട്ടപ്പ് മേളയില്‍

പള്ളിവികാരിയെ കപ്യാർ കുത്തിക്കൊന്നു; റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് മരിച്ചത്പള്ളിവികാരിയെ കപ്യാർ കുത്തിക്കൊന്നു; റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് മരിച്ചത്

ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളായി, പോലീസിനും പിടിക്കാനായില്ല, ഒടുവില്‍ പിടിച്ചത് ഇങ്ങനെ!ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളായി, പോലീസിനും പിടിക്കാനായില്ല, ഒടുവില്‍ പിടിച്ചത് ഇങ്ങനെ!

English summary
kerala engineers who developed robot to clean manholes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X