കേരളത്തില്‍ ബിജെപി മുന്നേറും; 3 സീറ്റ് വരെ പ്രവചിച്ച് പോള്‍ ഡയറി എക്‌സിറ്റ് പോള്‍, ഭരണം എല്‍ഡിഎഫിന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്നാണ് ഇന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അധികാര മാറ്റം പ്രവചിക്കുന്ന സര്‍വ്വെ ഫലങ്ങളില്ല. യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്ന സര്‍വ്വെ ഫലങ്ങള്‍ പക്ഷേ, ബിജെപിയുടെ മുന്നേറ്റവും പ്രവചിക്കുന്നു. പോള്‍ ഡയറിയുടെ എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫിന് 77 മുതല്‍ 87 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 51 മുതല്‍ 61 വരെ സീറ്റുകളും പ്രവചിക്കുന്നു. അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് രണ്ടു മുതല്‍ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

ടുഡെ ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ഇടതുപക്ഷത്തിന് 102 സീറ്റ് ലഭിക്കും. 9 സീറ്റിന്റെ ഉയര്‍ച്ചയോ താഴ്ചയോ സംഭവിക്കാം. യുഡിഎഫിന് 35 സീറ്റ് കിട്ടും. 9 സീറ്റിന്റെ മാറ്റം സംഭവിക്കാം. ബിജെപിക്ക് മൂന്ന് സീറ്റാണ് ഇവര്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്കും സീറ്റുകള്‍ കിട്ടിയേക്കും.
റിപബ്ലിക് ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം ഇടതുപക്ഷത്തിന് അനുകൂലമാണ്. 72 മുതല്‍ 80 സീറ്റ് വരെ ഇടതുപക്ഷത്തിന് കിട്ടും. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ കിട്ടും. ബിജെപിക്ക് ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളും പ്രവചിക്കുന്നു.
ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോളില്‍ ഇടതുപക്ഷം തൂത്തുവാരുമെന്ന് പറയുന്നു. 104 മുതല്‍ 120 വരെ സീറ്റുകളാണ് ഇവര്‍ പ്രവചിക്കുന്നത്. യുഡിഎഫിന് 20നും 36നുമിടയില്‍ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപിക്ക് രണ്ട് വരെ സീറ്റുകള്‍ക്കും സാധ്യതയുണ്ട്.
എന്‍ഡിടിവിയുടെ എക്‌സിറ്റ് പോളില്‍ ഇടതുപക്ഷത്തിന് 76 സീറ്റ് കിട്ടുമെന്നാണ്. യുഡിഎഫിന് 62 സീറ്റും. എന്‍ഡിഎയ്ക്ക് 2 സീറ്റും. സിഎന്‍എന്‍ ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രകാരം ഇടതുപക്ഷത്തിന് 72 മുതല്‍ 80 സീറ്റ് വരെ കിട്ടും. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ കിട്ടാനാണ് സാധ്യത. ബിജെപി അഞ്ച് വരെ സീറ്റുകളും.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications