Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷത്തിന് അധികാരത്തുടർച്ച പ്രവചിച്ച് റിപ്പബ്ലിക്-സിഎന്‍എക്‌സ് സർവേ, ബിജെപിക്ക് സീറ്റില്ല

ദില്ലി: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രഖ്യാപിച്ച് റിപ്പബ്ലിക്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍. കേരളത്തില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും എന്നാണ് റിപ്പബ്ലിക്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

പ്രതിപക്ഷ സഖ്യമായ യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് റിപ്പബ്ലിക്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. അതേസമയം ബിജെപിക്ക് സീറ്റൊന്നും പ്രവചിക്കപ്പെട്ടിട്ടില്ല.

exit

91 സീറ്റുകള്‍ ആണ് ഇടതുപക്ഷത്തിന് നിലവില്‍ ഉളളത്. ഈ സീറ്റുകളില്‍ ചിലത് ഇടതുപക്ഷത്തിന് നഷ്ടപ്പെടും എന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. അതേസമയം യുഡിഎഫിന് സീറ്റുകളില്‍ വര്‍ധനവ് ഉണ്ടാവും എന്നും സര്‍വ്വേ പ്രവചിക്കുന്നു. 11 മുതല്‍ 17 സീറ്റുകള്‍ വരെ യുഡിഎഫിന് അധികം ലഭിച്ചേക്കാം എന്നാണ് റിപ്പബ്ലിക്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം.

1 മുതല്‍ 5 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കും എന്നും റിപ്പബ്ലിക്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. നിലവില്‍ ബിജെപിക്ക് കേരളത്തില്‍ നേമം മാത്രമാണ് ഉളളത്. ബിജെപിക്ക് ഇക്കുറി 5 സീറ്റുകളില്‍ വിജയ പ്രതീക്ഷയുണ്ട്. അത് പാഴായേക്കില്ല എന്നാണ് റിപ്പബ്ലിക്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

സിപിഎമ്മിന് നിലവില്‍ ഉള്ള 58 സീറ്റുകളില്‍ കുറവ് വരുമെന്നും 49 മുതല്‍ 55 സീറ്റുകള്‍ വരെ സിപിഎമ്മിന് ലഭിക്കും എന്നാണ് സര്‍വ്വേ ഫലം. യുഡിഎഫില്‍ കോണ്‍ഗ്രസിന് 32 മുതല്‍ 36 വരെ സീറ്റുകളും മുസ്ലീം ലീഗിന് 13 മുതല്‍ 17 വരെ സീറ്റുകളും ലഭിക്കും എന്നാണ് സര്‍വ്വേ ഫലം.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+