കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കൊവിഡ് വാക്സിൻ ക്ഷാമം രൂക്ഷം: അഞ്ച് ജില്ലകളിൽ ക്യാമ്പുകള്‍ മുടങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ എന്നിവയുള്‍പ്പെടെ അഞ്ച് ജില്ലകളിലെ വാക്സിൻ കേന്ദ്രങ്ങളിലാണ് വാക്സിൻ ലാഭമുള്ളത്. ക്ഷാമം രൂക്ഷമായതോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലെ വിതരണവും ഇതോടെ നിർത്തിവെച്ചിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് വൈകിട്ടോടെ രണ്ട് ലക്ഷം കൊവിഷീൽഡ് വാക്സിനെത്തും. ഇതോടെ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് കരുതുന്നത്.

അയോധ്യ രാമക്ഷേത്ര നിര്‍മാണം; 22 കോടിയുടെ ചെക്കുകള്‍ മടങ്ങി, വീണ്ടും അയക്കണമെന്ന് ട്രസ്റ്റ്അയോധ്യ രാമക്ഷേത്ര നിര്‍മാണം; 22 കോടിയുടെ ചെക്കുകള്‍ മടങ്ങി, വീണ്ടും അയക്കണമെന്ന് ട്രസ്റ്റ്

സംസ്ഥാനത്ത് കൊവിഡ് പരിശോധന ശക്തമാക്കിയതോടെയാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും ഇതോടെ ഇന്ന് കുത്തിവെയ്പ് നടത്താനുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ പലയിടങ്ങളിലും വാക്സിൻ ക്യാമ്പുകളും അടച്ചുപൂട്ടിയിട്ടുണ്ട്.

 corona15-1590117

ആലപ്പുഴ ജില്ലയിൽ മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് വാക്സിൻ ലഭിക്കാത്തത് മൂലം വാക്സിൻ വിതരണം നിർത്തിവെച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ 58 വാക്സിൻ കേന്ദ്രങ്ങള്‍ പ്രവർത്തിച്ചിരുന്നതിൽ ഇപ്പോഴുള്ളത് 30 എണ്ണം മാത്രമാണ്. തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയിൽ 188 കേന്ദ്രങ്ങളുണ്ടായിരുന്നതിൽ നിന്ന് 24 ലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഈ വാക്സിൻ നിർമാണ കേന്ദ്രങ്ങളിലായി ബാക്കിയുള്ള 6000 ഡോസ് വാക്സിൻ വിതരണം നടത്തുന്നുണ്ട്.

പാലക്കാട് ജില്ലയിൽ ശനിയാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്ന മാസ് വാക്സിനേഷൻ ക്യാമ്പ് നീട്ടിവെക്കുന്നതായി ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നു. 12000 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇന്ന് പാലക്കാട് വിതരണം ചെയ്യാനിരുന്നത്. അതേ സമയം കൊച്ചിയിൽ വാക്സിൻ ലഭ്യമായ 97 കേന്ദ്രങ്ങളും സർക്കാർ മേഖലയിലാണ് പ്രവർത്തിക്കുന്നത്. 38000 ഡോസ് വാക്സിനുകളാണ് അവശേഷിക്കുന്നത്. വാക്സിൻ ക്ഷാമത്തോടെ സ്വകാര്യ ആശുപത്രികൽക്കും തിരിച്ചടിയായിട്ടുണ്ട്. ആശുപത്രികളെല്ലാം വാക്സിൻ ബുക്ക് ചെയ്തെങ്കിലും ഇത് ലഭിച്ചിട്ടില്ല.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

എന്നാൽ സ്വകാര്യ ആശുപത്രികളിലേക്ക് വാക്സിൻ എത്തിക്കുന്നതിനേക്കാളധികം പ്രാമുഖ്യം നൽകുന്നത് സർക്കാർ ആശുപത്രികളിലൂടെയുള്ള വാക്സിൻ വിതരണത്തിനാണെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ ക്ഷാമമുണ്ടെന്ന വാർത്തകൽ പുറത്തവന്നതോടെ കോട്ടയം അടക്കമുള്ള എല്ലാ ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ശക്തമായിട്ടുണ്ട്. ഇതോടെ ഇപ്പോഴുള്ള സ്റ്റോക്കും പെട്ടെന്ന് തന്നെ തീരുന്ന സാഹചര്യമാണുള്ളത്. നേരത്തെ പദ്ധതിയിട്ടതുപോലെ മാസ് വാക്സിനേഷൻ സാധ്യമാകില്ലെങ്കിലും വാക്സിൻ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരില്ല.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

English summary
Kerala faces Covid vaccine scarcity, vaccine camps in five districts disrupted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X