Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയുണ്ടാവില്ല.. കേരളത്തിൽ റെഡ് അലര്‍ട്ട് പിന്‍വലിച്ചു... 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്!!

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കേരളത്തില്‍ കനത്ത മഴയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് പ്രവചനം. അതേസമയം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഇപ്പോഴുമുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനമാണ് ഇനി മുമ്പിലുള്ള കടമ. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാക്കിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുകയും ഇവരെ പുറത്തെത്തിക്കുകയുമാണ് ഏറ്റവും വലിയ വെല്ലുവിളി.

കേരളത്തെ മുക്കിക്കൊന്ന് പ്രളയജലം - ഏറ്റവും പുതിയ വാർത്തകളും ചിത്രങ്ങളും വീഡിയോകളും കാണാം... https://malayalam.oneindia.com/kerala-floods-2018/

അതേസമയം ചെങ്ങന്നൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനെ നേരിടാന്‍ സര്‍ക്കാരും സൈന്യവും സജ്ജമായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മഴ തല്‍ക്കാലത്തേക്ക് ശമിച്ചതാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുണകരമായിരിക്കുന്നത്. പറവൂരാണ് ഏറ്റവുമധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം.

റെഡ് അലര്‍ട്ട് പിന്‍വലിച്ചു

റെഡ് അലര്‍ട്ട് പിന്‍വലിച്ചു

വീണ്ടും മഴ തകര്‍ത്തു പെയ്യുമെന്ന ഭയത്തിനിടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പിന്‍വലിച്ചത്. കേരളത്തില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്ന് ഇവര്‍ അറിയിച്ചു. അതേസമയം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുണ്ടാകില്ലെന്ന പ്രഖ്യാപനം വന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായിട്ടുണ്ട്.

പറവൂരില്‍ രക്ഷാപ്രവര്‍ത്തനം

പറവൂരില്‍ രക്ഷാപ്രവര്‍ത്തനം

എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖല കേന്ദ്രീകരിച്ചാണ് ഏറ്റവുമധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാവികസേനയുടെ 47 യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലുണ്ട്. ഇതില്‍ 16 ടീമുകള്‍ പറവൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് ഇന്ന് 136000 ഭക്ഷണപൊതികളാണ് വിതരണം ചെയ്യുക. ഇതില്‍ 82000 ഭക്ഷണപൊതികള്‍ പറവൂരാണ് വിതരണം ചെയ്യുന്നത്. അതേസമയം നാവിക സേനയുടെ കൂടെ 10 മെഡിക്കല്‍ ടീമുകളും പറവൂരില്‍ എത്തിയിട്ടുണ്ട്.

വെള്ളം ഇറങ്ങി തുടങ്ങി

വെള്ളം ഇറങ്ങി തുടങ്ങി

പല സ്ഥലങ്ങളിലും വെള്ളത്തിന്റെ നിരപ്പ് കുറഞ്ഞ് തുടങ്ങിയത് ആശ്വാസകരമാണ്. ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. പെരിയാറിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ചാലക്കുടി, കാലടി മേഖലകളും സമാന അവസ്ഥയിലാണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മഴ തീരെ പെയ്തിട്ടില്ല. ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്.

കുടുങ്ങി കിടക്കുന്നു

കുടുങ്ങി കിടക്കുന്നു

ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ അയ്യായിരം പേര്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ട്. അതേസമയം ഇവര്‍ സുരക്ഷിതരാണ്. ഇന്ന് വൈകിട്ടോടെ ഇവരെയെല്ലാം ക്യാമ്പിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. മുതിര്‍ന്ന പൗരന്‍മാരെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന. ഹെലികോപ്ടറില്‍ കയറാന്‍ കൂട്ടാക്കാത്തവര്‍ മാത്രമാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. നെല്ലിയാമ്പതിയില്‍ രണ്ടായിരം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഹെലികോപ്ടറിലാണ് ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത്.

വീട് വിട്ടുവരുന്നില്ല

വീട് വിട്ടുവരുന്നില്ല

ചെങ്ങന്നൂരില്‍ പലരും വീട് വിട്ടുവരാന്‍ തയ്യാറാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണവും വെള്ളവും മതിയെന്നാണ് ഇവര്‍ പറയുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവര്‍ കുടുങ്ങികിടക്കുന്നത്. അതേസമയം തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം സജീവമായിട്ടുണ്ട്. ഇവിടെ 15 ബോട്ടുകള്‍ കൂടി വിന്യസിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരും ഇവിടേക്ക് എത്തും. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കഴിയാത്തവര്‍ക്ക് വ്യോമമാര്‍ഗം ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്.

Recommended Video

cmsvideo
    വീടുകളിലേയ്ക്ക് തിരിച്ചുവരുന്നവർ അറിയാൻ | Kerala Floods 2018 | Oneindia Malayalam
    നിങ്ങള്‍ക്കും കേരളത്തെ സഹായിക്കാം

    നിങ്ങള്‍ക്കും കേരളത്തെ സഹായിക്കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+