കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് കളക്ടര്‍; ഓപ്പോടെന്ന് വാസുകി ഐഎഎസ്, ഓഹോയ് ഏറ്റുവിളിച്ച്...

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം; പ്രളയ ദുരിതത്തെ അതിജീവിക്കുകയാണ് കേരള ജനത. ഇന്ത്യയും ലോകമൊട്ടുക്കുമുള്ള ജനങ്ങളും ഉറ്റുനോക്കൂന്നു കേരളത്തെ. എങ്ങനെയാണ് അവര്‍ വന്‍ ദുരന്തത്തെ അതിജീവിക്കുന്നതെന്ന്... സഹായങ്ങളും ആശ്വാസ വാര്‍ത്തകളും മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്നു. രാവും പകലുമില്ലാതെ ആയിരങ്ങളാണ് സന്നദ്ധസേവന രംഗത്ത് കര്‍മ നിരതരായിരിക്കുന്നത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ കളക്ഷന്‍ സെന്ററില്‍ സന്നദ്ധസേവന രംഗത്ത് ഒട്ടേറെ പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എത്തിയ ജില്ലാ കളക്ടര്‍ വാസുകി ഐഎഎസ് നടത്തിയ ചെറു പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവേശം പകുന്നതായിരുന്നു കളക്ടറുടെ ഓരോ വാക്കുകളും...

നിങ്ങള്‍ ചരിത്രം രചിക്കുന്നു

നിങ്ങള്‍ ചരിത്രം രചിക്കുന്നു

നിങ്ങള്‍ എന്താണ് ചെയ്യുന്നുവെന്നത് നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചാണ് വാസുകി ഐഎഎസ് തമിഴും മലയാളവും ഇംഗ്ലീഷും ചേര്‍ന്നുള്ള തന്റെ പ്രസംഗം തുടങ്ങിയത്. നിങ്ങള്‍ ചരിത്രം രചിക്കുകയാണ്. കേരളത്തിന്, മലയാളികള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്.

പട്ടാളക്കാരെ പോലെയാണ് നിങ്ങളെല്ലാം

പട്ടാളക്കാരെ പോലെയാണ് നിങ്ങളെല്ലാം

ഇത്രയും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വസ്തുക്കളും കേരളത്തില്‍ നിന്നു തന്നെ പോകുന്നുവെന്നത് അന്താരാഷ്ട്ര വാര്‍ത്തയാകുകയാണ്. എന്റെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി എങ്ങനെ പോരാടിയോ, അതുപോലെ പട്ടാളക്കാരെ പോലെയാണ് നിങ്ങളെല്ലാം നില്‍ക്കുന്നത്.

സര്‍ക്കാരിന് ലഭിച്ച ഗുണം

സര്‍ക്കാരിന് ലഭിച്ച ഗുണം

അത്ഭുതപ്പെടുത്തുന്നതാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. നിങ്ങളുടെ പ്രവര്‍ത്തനംമൂലം സര്‍ക്കാരിന് ലഭിച്ച ഗുണമെന്താണെന്നുവെച്ചാല്‍, തൊഴിലാളികള്‍ക്ക് നല്‍കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ ലാഭമായി. വിമാനത്താവളത്തില്‍ വരുന്ന ചരക്കുകള്‍ കയറ്റാനും ഇറക്കാനും അവിടെ 400ഓളം സന്നദ്ധ പ്രവര്‍ത്തകരാണുള്ളത്. ഇതിന് തൊഴിലാളികളെ നിയമിച്ചാല്‍ കോടികളായിരിക്കും ചാര്‍ജ്. അത്രയും സേവനങ്ങള്‍ നിങ്ങള്‍ സര്‍ക്കാരിന് ചെയ്തുനല്‍കുന്നു.

എന്തിനും കൂടെയുണ്ട്

എന്തിനും കൂടെയുണ്ട്

ഒരുപാട് സമയം നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ഉദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കാനുണ്ടാകും. ഞാന്‍ കോളജില്‍ പഠിച്ച സമയം എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കൊരു ശീലമുണ്ട്. ഞങ്ങള്‍ ഓപ്പോടും. എന്നുവെച്ചാല്‍ ഓപ്പോട് എന്നു പറയുമ്പോള്‍ നിങ്ങള്‍ ഓഹോയ് പറയണമെന്നും കളക്ടര്‍ പ്രസംഗത്തിന് സമാപനത്തിനിടെ പറഞ്ഞു.

ക്യാമ്പ് ഏറ്റുവിളിച്ചു ഓഹോയ്..

പിന്നീട് കളക്ടര്‍ ഓപ്പോട് എന്ന് ഉറക്കെ പറഞ്ഞു.. ക്യാമ്പിലുള്ളവര്‍ ഓഹോയ് ഏറ്റുവിളിച്ചു... തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായാല്‍ ക്ഷമിക്കണമെന്ന് പറഞ്ഞാണ് വാസുകി ഐഎഎസ് പ്രസംഗം അവസാനിപ്പിച്ചത്. യുവ കളക്ടറുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

English summary
Kerala floods live update; Vasuki IAS Motivational Speech on flood collection center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X