കണ്ണൂരില്‍ കനത്ത മഴ!! തളിപ്പറമ്പ് താലൂക്കില്‍ മാത്രം 3000 ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍
തളിപ്പറമ്പ്: തുടര്‍ച്ചയായി മഴ പെയ്തതോടെ കണ്ണൂരിലെ വിവിധ ഇടങ്ങള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പോലും വെള്ളം ഉയരാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെള്ളം പൊങ്ങിയത്. പുഴകള്‍ പലതും കരകവിഞ്ഞ് ഒഴുകുകയാണ്. തളിപ്പറമ്പ് താലൂക്കില്‍ മാത്രം 3000ത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, കുറ്റൂന്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. വെള്ളം കയറിയോതെടെ ഇവിടങ്ങളില്‍ ദുരിതാശ്വാസ കാമ്പുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. മലയോര മേഖലകളിലാണ് മഴ കനത്ത് പെയ്യുന്നത്. ദുരിതപെയ്ത്ത് കനത്തതോടെ മലയോര മേഖലയായ ശ്രീകണ്ഠാപുരം നഗരം വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. അയ്യംകുന്ന്, ആറളം, കൊട്ടിയൂര്‍, ചപ്പമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ഇരിട്ടി കോളിക്കടവില്‍ നൂറിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. വെളിയമ്പ്ര, പയഞ്ചേരി മുക്ക്, കൊട്ടിയൂര്‍, ഇരിക്കൂര്‍ എന്നിവടങ്ങളും വെള്ളത്തിനടിയിലാണ്. ഇതുവരെ 44 ദുരിതാശ്വാസ കാമ്പുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്.
രണ്ടാംവര്‍ഷവും നിലമ്പൂരിനും വയനാടിനും കണ്ണീര്‍ മഴ; ചെങ്ങന്നൂരില്‍ ആശ്വാസം, ചാലക്കുടിയില്‍ ജാഗ്രത
'പ്രളയമൊരു കൗതുകമോ കാഴ്‌ചയോ അല്ല'.. ഇത്തരം വീഡിയോ എടുക്കരുത്; വൈറല്‍ കുറിപ്പ്
തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥ കേന്ദ്രം