• search

ഡാമുകള്‍ തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാസ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മനോരമ

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കേരളത്തിലെ പ്രളയത്തിന് പിന്നിലെ കാരണമെന്താണ് എന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമാക്കിയതെന്നാണ് പ്രതിപക്ഷമുള്‍പ്പടേയുള്ളവര്‍ ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണങ്ങളിലൂന്നിയുള്ള മാധ്യമവാര്‍ത്തകള്‍ക്കും ആരോപണങ്ങള്‍ക്കും ഒരു പരിധിവരെ ശമനം വന്നത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തോടെയായിരുന്നു.

  ഡാം തുറക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി കൃത്യമായി പത്ര സമ്മേളനത്തിലൂടെ വിശദീകരിച്ചു നല്‍കി. കേരളത്തിലെ പ്രളയത്തിന് കാരണം ഡാം തുറന്നതാണെന്ന് നാസ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നുള്ളൊരു വാര്‍ത്തയേതുടര്‍ന്ന് ഈ ചര്‍ച്ച വീണ്ടും പൊങ്ങി വന്നത്. ഈ വിഷയത്തിലെ യാതാര്‍ത്ഥ്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകുയാണ് ഗവേഷകനും കോളേജ് പ്രൊഫസറുമായാ വൈശാഖന്‍ തമ്പി.

  കാരണം 80 ഡാമുകള്‍

  കാരണം 80 ഡാമുകള്‍

  മഹാപ്രളയത്തിന് കാരണം 80 ഡാമുകള്‍; തുറക്കാന്‍ വൈകിയത് വീഴ്ച; സ്ഥിരീകരിച്ച് നാസ എന്ന തലക്കെട്ടോടെ റിപ്പോര്‍ട്ടം ആദ്യം പുറത്തുവിടുന്നത് മനോരമായിരുന്നു. ഇതോടെ ഈ വാര്‍ത്ത മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളുള്‍പ്പേയുള്ളവരും സോഷ്യല്‍ മീഡിയിയും ഏറ്റെടുത്തു.

  നാസ

  നാസ

  ക്രമാനുതമായി വെള്ളം തുറന്നുവിടുന്നതിന് പകരം ശ്കതമായ മഴക്കൊപ്പം തന്നെ ഡാമുകള്‍ ഒരുമിച്ച് തുറന്ന്ത് വലിയ വീഴ്ചയാണെന്നും നാസ റിപ്പോര്‍ട്ടില്‍ പറയുന്നു എന്നായിരുന്നു മലയാള മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ബിജെപി നേതാവായ കെ സുരേന്ദ്രന്‍ നാസ റിപ്പോര്‍ട്ടു ചെയ്തുവെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

  അടിസ്ഥാനം

  അടിസ്ഥാനം

  നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി എന്ന വെബ്‌സൈറ്റില്‍ കഴിഞ്ഞയാഴ്ച്ച വന്ന ഒരു റിപ്പോര്‍ട്ടായിരുന്നു ഈ വാര്‍ത്തകളുടെ അടിസ്ഥാനം. എന്നാല്‍ ഇത് നാസയുടെ പഠന റിപ്പോര്‍ട്ടോ, വിശകലന റിപ്പോര്‍ട്ടോ അല്ല. കാശ പട്ടേല്‍ എന്ന വ്യക്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് മാത്രമാണ്.

  നാസ ചെയ്തത്

  നാസ ചെയ്തത്

  കേരളത്തിലെ മണ്‍സൂണ്‍ കാലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഈ സൈറ്റില്‍ പങ്കുവെയ്ക്കുകയാണ് നാസ ചെയ്തത്. കൂടെ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ സുജയ് കുമാര്‍ എന്ന ശാസ്ത്രജ്ഞനോട് അദ്ദേഹത്തിന്റെ അഭിപ്രായവും ചേര്‍ക്കുന്നുണ്ട്. അവിടെയാണ് ഡാം പരാമര്‍ശിക്കപ്പെട്ടത്. ഇത് യാതാര്‍ത്ഥത്തില്‍ നാസയുടെ ഓദ്യോഗിക അഭിപ്രായമല്ല.

  വൈശാകന്‍ തമ്പി

  വൈശാകന്‍ തമ്പി

  ഈ ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത വരുത്തികൊണ്ടാണ് ഗവേഷകനും പ്രൊഫസറുമായ വൈശാകന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് നാസ പഠിച്ചിട്ടുമില്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

  ജിജ്ഞാസ

  ജിജ്ഞാസ

  പ്രളയകാരണം ഡാമുകൾ തുറന്നതാണെന്ന് നാസയുടെ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു എന്ന മനോരമാ ഓൺലൈൻ വാർത്ത വായിച്ചപ്പോൾ നാസയ്ക്ക് പറയാനുള്ളത് വായിക്കാൻ കൗതുകമായി. മറ്റ് താത്പര്യങ്ങൾ ഇല്ലാത്ത ഒരു ശാസ്ത്രസാങ്കേതിക സ്ഥാപനത്തിന്റെ റിപ്പോർട്ട് വായിക്കാനുള്ള അക്കാഡമിക് ജിജ്ഞാസ സ്വാഭാവികമാണല്ലോ.

  ശക്തമായ മൺസൂൺ മഴ

  ശക്തമായ മൺസൂൺ മഴ

  പക്ഷേ ദേ കിടക്കുന്നു! 'നാസ റിപ്പോർട്ട്' എന്നും പറഞ്ഞ് മനോരമ റഫർ ചെയ്യുന്നത് നാസയുടെ Earth Observatory ബ്ലോഗിൽ വന്ന ഒരു ലേഖനമാണ്. അതിൽ പറയുന്നതോ 'അസാധാരണമാം വിധം ശക്തമായ മൺസൂൺ മഴ' (Abnormally heavy monsoon rains) കാരണം വെള്ളപ്പൊക്കമുണ്ടായി എന്നും! ഇതേ മഴ മ്യാൻമറിൽ മുപ്പത് വർഷത്തിനിടെയുള്ള ഏറ്റവും മോശം വെള്ളപ്പൊക്കം ഉണ്ടാക്കി എന്നും ലേഖനത്തിൽ ഉണ്ട്.

  പഠിച്ചിട്ടുമില്ല റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല

  പഠിച്ചിട്ടുമില്ല റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല

  ഡാമുകളെ പറ്റി ലേഖനത്തിലെ പരാമർശം "ന്യൂസ് റിപ്പോർട്ടുകൾ അനുസരിച്ച് ഡാമുകൾ തുറന്നത് വെള്ളപ്പൊക്കം കൂടുതൽ മോശമാക്കി" എന്നത് മാത്രമാണ്. ചുരുക്കത്തിൽ നാസ ഇക്കാര്യം പഠിച്ചിട്ടുമില്ല റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല. അവരുടെ ശ്രദ്ധ അസാധാരണമായ മഴയിലാണ്. അതാണ് സ്വാഭാവികവും. അല്ലാതെ അമേരിക്ക എന്ന രാജ്യം നാസ എന്നൊരു സ്ഥാപനം നടത്തുന്നത് ഇങ്ങ് കേരളത്തിലെ ഒരു ദുരന്തം നടന്ന് അഞ്ച് ദിവസത്തിനകം 'വീഴ്ച റിപ്പോർട്ട്' ഉണ്ടാക്കാനല്ലല്ലോ!

  കൂട്ടിച്ചേർത്തത്

  കൂട്ടിച്ചേർത്തത്

  ഇനി മനോരമയ്ക്ക് ഇക്കാര്യത്തിൽ സ്പെഷ്യൽ ഇന്ററസ്റ്റ് വല്ലതും...? അയ്യേ ഛേ! ലേഖകന് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് പറ്റിയതായിരിക്കും, അല്ലേ?

  കൂട്ടിച്ചേർത്തത്:
  (ഞാൻ 'നാസ റിപ്പോർട്ടി'ലെ 'തന്ത്രപ്രധാനഭാഗം' മനഃപൂർവം ഒഴിവാക്കി എന്ന മട്ടിൽ പ്രതികരിക്കുന്നവരുടെ സന്തോഷത്തിലേക്കായി)

  ലേഖനത്തിലുണ്ട്

  ലേഖനത്തിലുണ്ട്

  "The dam releases came way too late, and it coincided with the heavy rain that was occurring," said Sujay Kumar, research scientist at NASA's Goddard Space Flight Center. - എന്നൊരു ഭാഗം നാസ ലേഖനത്തിലുണ്ട്. ഇൻഡ്യൻ പേരുള്ള ഒരു നാസ സ്റ്റാഫിന്റെ ഒരു മീഡിയാ ബൈറ്റ് എന്നതിനപ്പുറം മറ്റൊന്നും അതിൽ കാണാനില്ല. ഈ കൊച്ചുകേരളത്തിലെ പ്രളയത്തെ പറ്റി നാസ ഒരു ആധികാരിക പഠനവും നടത്തിയിട്ടില്ല എന്നത് വ്യക്തമാണ്.

  'പഠന റിപ്പോർട്ട്'

  'പഠന റിപ്പോർട്ട്'

  ന്യൂസ് റിപ്പോർട്ട് ആധാരമാക്കിയുള്ള അഭിപ്രായത്തിനെ 'പഠന റിപ്പോർട്ട്' എന്ന ലേബലിൽ എഴുന്നള്ളിക്കുന്ന മനോരമയുടെ ഏർപ്പാട് ഈ ഒരു വാചകം കൊണ്ട് സാധുവാകും എങ്കിൽ, ഞാൻ തോറ്റ് തുന്നമ്പാടി! ഇവിടെ വിഷയം 'മനോരമയുടെ ഉദ്ദേശ്യം' ആണെന്നത് ഓർമ്മിപ്പിക്കുന്നു.

  Important Edit

  Important Edit

  Important Edit: നാസ ലേഖനത്തിൽ നിന്ന് സുജയ് കുമാർ നടത്തിയതായി പറയപ്പെട്ടിരുന്ന ഡാം പരാമർശങ്ങൾ അവർ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോളവർ മഴയെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ. സെൻസിറ്റീവായ കാര്യത്തിൽ വന്ന വേണ്ടത്ര ശ്രദ്ധയോടെയല്ലാതെ വന്ന അഭിപ്രായം എന്നവർ തിരിച്ചറിഞ്ഞു എന്നാണ് മനസിലാക്കുന്നത്. ഈ പശ്ചാത്തലത്തിൽ മനോരമഓൺലൈൻ വാർത്ത ഏതാണ്ട് മൊത്തമായി അസാധുവാകുന്നു

  cmsvideo
   പ്രളയക്കെടുതിയില്‍ വിശദമായ പഠനം | Oneindia Malayalam
   Latest Edit

   Latest Edit

   Latest Edit: വാർത്തയിലെ പിശക് തിരിച്ചറിഞ്ഞ് മനോരമ അത് പിൻവലിച്ചിട്ടുണ്ട്. വിമർശനത്തോടുള്ള ആ തുറന്ന സമീപനത്തെ അഭിനന്ദിക്കുന്നു.
   ഇതിനിടെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ ഭാഗം നാസ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

   ഫെയ്സ്ബുക്ക് പോസ്റ്റ്

   വെെശാഖന്‍ തമ്പി

   English summary
   kerala flood2018; true behind nasa report

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more