കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുന്നിന്‍ ചെരിവുകള്‍ നിരങ്ങി നീങ്ങി, വയലുകള്‍ ഉയര്‍ന്നു, രണ്ടേക്കര്‍ താഴ്ന്നു പോയി; അത്ഭുത പ്രതിഭാസം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വടക്കന്‍ കേരളത്തില്‍ കാലവര്‍ഷക്കെടുതി ഏറ്റവും രൂക്ഷമായ ജില്ല വയനാടായിരുന്നു. കനത്ത മഴയയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളും മുങ്ങി. ബാണാസുര സാഗര്‍ ഡാം തുറന്നു വിട്ടതും ദുരിതം വര്‍ധിപ്പിച്ചു.മഴകുറയുകയും വെള്ളം ഇറങ്ങുകയും ചെയ്തതോടെ ഭൂരിപക്ഷം ആളുകളും ക്യാംമ്പുകളിലേക്ക് തിരിച്ചു പോയെങ്കിലും വീടുകല്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട പലരും ഇപ്പോഴും ക്യാംമ്പുകളില്‍ തുടരുന്നുണ്ട്.

കനത്ത മഴ വയാനാടിന്‍െ ഭൂഘടനയെ ആകെ മാറ്റിമറിച്ചതിനാല്‍ ഇവരില്‍ പലര്‍ക്കും പഴയസ്ഥലത്ത് വീട് വെക്കാനോ കൃഷിയിറക്കാനാനോ സാധിക്കില്ല. ചലയിടിങ്ങളില്‍ തീരെ വാസയോഗ്യമല്ലാതായിരിക്കുന്നതിനാല്‍ ഇനിയെന്ത് എന്ന ചിന്തയാണ് ഇവരെ അലട്ടുന്നത്.

ഇടിഞ്ഞ് നിരങ്ങി

ഇടിഞ്ഞ് നിരങ്ങി

കുന്നിന്‍ ചെരിവുകളും മറ്റും ഇടിഞ്ഞ് നിരങ്ങി നീങ്ങുന്നതും ഭൂമിയില്‍ വലിയ വിള്ളലുണ്ടാകുന്നതും കനത്ത മഴയ്ക്ക് ശേഷം വയനാട്ടില്‍ കണ്ടുവരുന്ന പ്രതിഭാസമാണ്. ഒരിടത്ത് മാത്രമല്ല ജില്ലയുടെ പല പ്രദേശങ്ങളിലും ഇത്തരം പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഭൂമി വിണ്ടുകീറി

ഭൂമി വിണ്ടുകീറി

ഇത്തരത്തില്‍ കുന്നിന്‍ചെരിവുകള്‍ നിരങ്ങി നീങ്ങിയതിനാലും ഭൂമി വിണ്ടുകീറിയതിനാലും ചിലയിടങ്ങള്‍ തീരെ വാസ യോഗ്യമല്ലാതായി മാറിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കിണറകള്‍ വ്യാപകമായി ഇടിഞ്ഞ് താഴുന്നതിനോടൊപ്പം പലയിടത്തും മണ്ണ് ഊര്‍ന്നിറങ്ങി വയലുകള്‍ ഒരു മീറ്ററിലധികം ഉയര്‍ന്നു വന്നു.

മാനത്തവാടിക്കടുത്ത്

മാനത്തവാടിക്കടുത്ത്

മാനത്തവാടിക്കടുത്ത് ദ്വാരക. ഒഴക്കോടി, ഉദയഗിരിക്കുന്ന്, തിരുനെല്ലി, തൃശ്ശിലേരി പ്ലാമൂല, ആനപ്പാറ, എടയൂര്‍ക്കുന്ന്, മേപ്പാടിയിലെ ചിലഭാഗങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ എന്നി സ്ഥലങ്ങളിലാണ് കുന്നിന്‍ ചെരിവുകള്‍ കമാന ആകൃതിയില്‍ നിരങ്ങിനീങ്ങിയത്.

രണ്ടാള്‍ താഴ്ച്ചയില്‍

രണ്ടാള്‍ താഴ്ച്ചയില്‍

ദ്വാരക ചാമാടത്തുപടിയില്‍ ഒരേക്കര്‍ സ്ഥലം രണ്ടാള്‍ താഴ്ച്ചയില്‍ താഴ്ന്നുപോയി. ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മല, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളില്‍ ചിലയിടത്ത് മണ്ണൊന്നാകെ നിരങ്ങി നീങ്ങി. പലയിടത്തും വീടുകളും കെട്ടിടങ്ങളും തകര്‍ന്നതോടെ മിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലാതായി. 1961 ലെ മഴയിലും ഇതേപോലുള്ള സമാന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്ര വ്യാപകമായിരുന്നില്ല.

അശാസ്ത്രീയമായ ഭൂവിനിയോഗം

അശാസ്ത്രീയമായ ഭൂവിനിയോഗം

അശാസ്ത്രീയമായ ഭൂവിനിയോഗവും കെട്ടിട നിര്‍മാണ പ്രവര്‍ത്തനവും അതിനായുള്ള കുന്നിടിക്കലും മണ്ണെടുപ്പുമാണ് ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് പ്രദേശങ്ങള്‍ പരിശോധിച്ച ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പിയു ദാസ് വ്യക്താക്കുന്നു.

അതിശക്തമായ കാലവര്‍ഷം

അതിശക്തമായ കാലവര്‍ഷം

ഇക്കുറി ഭേദപ്പെട്ട വേനല്‍ മഴ കിട്ടിയതിനാല്‍ കുതിര്‍ന്നു കിടന്നിരുന്ന വയനാടിന്റെ മണ്ണിലേക്കാണ് അതിശക്തമായ കാലവര്‍ഷം എത്തിയത്. രണ്ടുമാസത്തിലേറെ തുടര്‍ച്ചയായി 3500 മീല്ലീമീറ്ററിനടുത്തു മഴ ലഭിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്ത മഴ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയതോടെയാണ് ചിലയിടങ്ങളിലെ നിലവിലെ ഭൂഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടായത്.

മഴ ശക്തമായപ്പോള്‍

മഴ ശക്തമായപ്പോള്‍

മരങ്ങള്‍ വ്യാപകമായി വെട്ടിനീക്കിയ സ്ഥലങ്ങളില്‍ മണ്ണിനടിയലെ വേരുകള്‍ ദ്രവിച്ചു തീര്‍ന്നതിനാല്‍ വലിയ പൊത്തുകള്‍ രൂപപ്പെട്ട് കിടന്നിരുന്നു. മഴ ശക്തമായപ്പോള്‍ ഇവയൊക്കെ ഇടിഞ്ഞിറങ്ങുന്ന സ്ഥിയിലെത്തി. ശശിമല, കോളിയാടിക്കുന്ന്, മുട്ടില്‍ മല തുടങ്ങിയ കുന്നുകളില്‍ നിന്ന് അതിശക്തമായ വെള്ളം പുറത്തേക്ക് ഒഴുകിയതും മറ്റൊരു പ്രതിഭാസമായി.

ഗതിമാറ്റി

ഗതിമാറ്റി

അശാസ്ത്രീയ ഭൂവിനിയോഗവും നീര്‍ച്ചാലുകളുടെ ഗതിമാറ്റിയതുമാണ് ജില്ലയില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിനും ഇടയാക്കിയതെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ പഠനത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ പഠനം തുടര്‍ന്നുവരികയാണ്.

പരിസ്ഥിതിലോല മേഖല

പരിസ്ഥിതിലോല മേഖല

പരിസ്ഥിതി ലോല മേഖലായ വയനാട്ടില്‍ വലിയ നിര്‍മാണങ്ങല്‍ പാടില്ലെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് ഇപ്പോഴത്തെ ഗുരുതര സാഹചര്യങ്ങല്‍ക്ക് ഒരു പരിധിവരെ ഇടയാക്കിയത്. റോഡുകള്‍ ഉള്‍പ്പടേയുള്ള നിര്‍മാണങ്ങള്‍ മഴയില്‍ വിണ്ടുകീറുകയോ അമര്‍ന്നു പോവുകയോ ചെയ്തിട്ടുണ്ട്.

ചതുപ്പുകള്‍ നികത്തി

ചതുപ്പുകള്‍ നികത്തി

ചതുപ്പുകള്‍ നികത്തി നിര്‍മിച്ച കെട്ടിടങ്ങളില്‍ ചിലത് പൂര്‍ണ്ണമായും തകര്‍ന്നു. ബാഗിമായി തകര്‍ന്നതും ഭീഷണിയില്‍ തുടരുന്നതുമായ അനേകം കെട്ടിടങ്ങളും ഉണ്ട്. വയലുകള്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് വെള്ളപ്പൊക്കത്തിന് ഇടയാക്കി.

വടക്കുകിഴക്കന്‍

വടക്കുകിഴക്കന്‍

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതിന് സമാനമായ രീതിയില്‍ ഭാരം കുറഞ്ഞ നിര്‍മ്മിതികളാണ് വയനാട്ടില്‍ ഇനി വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇതുപോലൊരു മഴ വീണ്ടും പെയ്താല്‍ വയനാട് ബാക്കിയുണ്ടാവില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

English summary
kerala flood2018; wayanad news part of land moved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X