'കൈവിടരുത് സാറേ.. എങ്ങനെയെങ്കിലും രക്ഷിക്കണേ..' രാത്രിമുതല്‍ നിലയ്ക്കാത്ത ഫോണ്‍കോളുകള്‍,സന്ദേശങ്ങള്‍
കോട്ടയം: കനത്ത മഴയിയില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ കാര്യങ്ങള്‍ അതീവഗുരുതരമായി തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് വീടുകളില്‍ ഒറ്റപ്പെട്ടുപോയിരിക്കുന്നത്. കണ്‍ട്രോള്‍ റൂം നമ്പറുകളിലേത് ഉള്‍പ്പടേ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നമ്പറുകളിലേയ്‌ക്കെല്ലാം നിലയ്ക്കാത്ത ഫോണ്‍ കോളുകളുടെ പ്രവാഹമാണ്.
ഫോണുകള്‍ പലതും സ്വിച്ച് ഓഫായതിനാല്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പുറത്തുള്ള ബന്ധുക്കളാണ് ചാനല്‍ ഓഫീസുകളിലടക്കം വിളിച്ച് ഒറ്റപ്പെട്ടുപോയ വീടുകളുടെ സ്ഥാനങ്ങള്‍ പങ്കുവെച്ചത്. 'താഴത്തെ നിലമുഴുവന്‍ വെള്ളത്തിലാണ്, ഇനിയും കയറി നില്‍ക്കാന്‍ സ്ഥലമില്ല. എങ്ങനെയെങ്കിലും രക്ഷിക്കണേ...' എന്ന അപേക്ഷയുമായി ബന്ധപ്പെട്ട നമ്പറുകളിലേക്ക് ഇപ്പോഴും ഫോണ്‍കോളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നുര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണ് പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടേയുള്ളവര്‍ കുടുങ്ങി കിടക്കുന്നത്. ഭക്ഷണമോ, കുടിവെള്ളമോ, മരുന്നുകളോ കിട്ടാതെ ദുരിതത്തിലാണ് ഇവര്‍ കഴിച്ചു കൂട്ടുന്നത്.
മേഖലയില്‍ സൈന്യും, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, നേവി, പോലീസ് എന്നി വിവിധ സംഘങ്ങളുടെ ഏകോപനത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രാത്രിയില്‍ മന്ദഗതിയിലായിരുന്ന രക്ഷാപ്രവര്‍ത്തനം നേരം പുലര്‍ന്നതോടെ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
.......................................................
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍:
കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 04682222221
അടൂര്‍: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.
ജില്ലാ പൊലീസ് മേധാവി- 9497996983
ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷന്‍)- 9497990028
ജില്ലാ പൊലീസ് കാര്യാലയം- 04682222630
മാനേജര്‍ - 9497965289
സിഐ വനിതാ സെല്‍ - 9497987057
ക്രൈം സ്റ്റോപ്പര്‍ - 04682327914
ഡിവൈഎസ്പി പത്തനംതിട്ട - 9497990033
സിഐ പത്തനംതിട്ട- 9497987046
പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍- 9497980250
മലയാലപുഴ പൊലീസ് സ്റ്റേഷന്‍ - 9497980253
പൊലീസ് കണ്‍ട്രോള്‍ റൂം - 9497980251
ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി - 9497987047
ആറന്‍മുള പൊലീസ് സ്റ്റേഷന്‍ - 9497980226
കോയിപുറം പൊലീസ് സ്റ്റേഷന്‍ - 9497980232
സിഐ ചിറ്റാര്‍ - 9497987048
ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍- 9497980228
മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍ - 9497980235
സിഐ പമ്പ പൊലീസ് സ്റ്റേഷന്‍- 9497987049
പമ്പ പൊലീസ് സ്റ്റേഷന്‍ - 9497980229
ഡിവൈഎസ്പി അടൂര്‍- 9497990034
സിഐ അടൂര്‍- 9497987050
അടൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980247
അടൂര്‍ ട്രാഫിക്- 9497980256
ഏനാത്ത് പൊലീസ് സ്റ്റേഷന്‍ - 9497980246
സിഐ പന്തളം- 9497987051
പന്തളം പൊലീസ് സ്റ്റേഷന്‍ - 9497980236
കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍- 9497980231
സിഐ കോന്നി - 9497987052
കോന്നി പൊലീസ് സ്റ്റേഷന്‍- 9497980233
കൂടല്‍ പൊലീസ് സ്റ്റേഷന്‍ - 9497980234
താന്നിത്തോട് പൊലീസ് സ്റ്റേഷന്‍ - 9497980241
ഡിവൈഎസ്പി തിരുവല്ല - 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പൊലീസ് സ്റ്റേഷന്‍ - 9497980242
തിരുവല്ല ട്രാഫിക്- 9497980260
പുലിക്കീഴ് പൊലീസ് സ്റ്റേഷന്‍ - 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്വയ്പൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980230
പെരുംപെട്ടി പൊലീസ് സ്റ്റേഷന്‍ - 9497980238
സിഐ റാന്നി - 9497987055
റാന്നി പൊലീസ് സ്റ്റേഷന്‍ - 9497980255
സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ - 9497980245
പെരിനാട് പൊലീസ് സ്റ്റേഷന്‍ - 9497980239
വനിതാ ഹെല്‍പ്പ് ലൈന്‍ - 9447994707
സന്നിധാനം പൊലീസ് - 04735202014
.................................
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications