കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം: വോട്ടര്‍ ഐഡി നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയത് നല്‍കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ceo.kerala.gov.in ല്‍ ലഭ്യമായ ഫോറം 1 ഡി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് താലൂക്ക് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രളയബാധിതമേഖലകളില്‍ താലൂക്ക് ഓഫീസിലെത്തി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സാധ്യമാണോ എന്ന് ജില്ലാ കളക്ടര്‍മാരുമായി ആലോചിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

voterid11


അവകാശങ്ങള്‍/എതിര്‍പ്പുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെ സ്വീകരിക്കും. പേര് വിട്ടുപോയിട്ടുണ്ടെങ്കിലോ, തെറ്റുകള്‍ ഉണ്ടെങ്കിലോ പരാതികള്‍ തഹസില്‍ദാര്‍ക്ക് നല്‍കാം. ഡിസംബര്‍ 10ന് മുമ്പ് അവകാശങ്ങള്‍/എതിര്‍പ്പുകള്‍ തീര്‍പ്പാക്കും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

വോട്ടര്‍പട്ടികയില്‍ കൂടുതല്‍ പ്രവാസികളെയും ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെയും ചേര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ ബുദ്ധിമുട്ടിപ്പിക്കാതെ ബി.എല്‍.ഒമാര്‍ തന്നെ വീടുകള്‍തോറും സന്ദര്‍ശിച്ച് അപേക്ഷകള്‍ പൂരിപ്പിച്ച് വാങ്ങാന്‍ നടപടിയുണ്ടാക്കും. 2616 പേരെ നിലവില്‍ കരട് പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.

ട്രാന്‍സ്ജെന്‍ഡേഴ്സ് കൂടുതലായി വോട്ടര്‍പട്ടികയില്‍ കടന്നുവരേണ്ടതുണ്ട്. നിലവില്‍ 18 പേര്‍ മാത്രമാണുള്ളത്. ഇവര്‍ക്കായി താലൂക്ക് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് ഉണ്ട്. പ്രവാസികളില്‍ പേരില്ലാത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സി.ഇ.ഒ യുടെ ceo.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമായ ഫോറം 6 എ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

English summary
Chief Electoral officer said that those who lost voter IDs during the flood will be issued new one free of cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X