കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴകളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നു, ചാലിയാർ, കുറ്റ്യാടി തീരവാസികൾക്ക് ജാഗ്രതാ നിർദേശം

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് വയനാട്, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചാലിയാര്‍, കുറ്റ്യാടി പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം നൽകിയതായി കോഴിക്കോട് ജില്ലാ കളക്ടർ ഫേസ്ബുക്ക് കുറിപ്പിൽ അറിയിക്കുന്നു. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിൻറെയും കൈവഴികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്. പൊതു ജനങ്ങൾ സഹകരിക്കണം. മാവൂർ, പെരുവയൽ, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെ ചാലിയാറിൻറെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.

flood

കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂർ, വേളം, കുറ്റിയാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര,ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണം. അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കൽ തുടരുന്നുവെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Recommended Video

cmsvideo
പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അതിനിടെ ജനനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കയം ഡാം തുറന്നിരിക്കുകയാണ്. ഇതുവരെ 45 സെന്റിമീറ്റര്‍ മാത്രമായിരുന്നു തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പ്രദേശത്തുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാവൂര്‍, തെങ്ങിലക്കടവ്, ചെറൂപ്പ എന്നിവിടങ്ങളിലെ വീടുകളിലാണ് ചാലിയാര്‍ നിറഞ്ഞൊഴുകി വെള്ളത്തിലായത്.

English summary
Kerala Floods: Alert to people by Kozhikode District Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X