കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകണ്ഠാപുരം നഗരത്തില്‍ കുത്തിയൊലിച്ച് വെള്ളം! ഇരുനില കെട്ടിടങ്ങള്‍ വെള്ളത്തിനടയില്‍

Google Oneindia Malayalam News

തളിപ്പറമ്പ്: കണ്ണൂരിന്‍റെ വിവിധ മേഖലകളില്‍ അധിശക്തമായ മഴ. ദുരിതപെയ്ത്ത് കനത്തതോടെ മലയോര മേഖലയായ ശ്രീകണ്ഠാപുരം നഗരം വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

 rainsree

മലയോര മേഖലകളിലാണ് മഴ ശക്തമായിരിക്കുന്നത്. പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. അയ്യംകുന്ന്, ആറളം, കൊട്ടിയൂര്‍, ചപ്പമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ഇരിട്ടി കോളിക്കടവില്‍ നൂറിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. വെളിയമ്പ്ര, പയഞ്ചേരി മുക്ക്, കൊട്ടിയൂര്‍, ഇരിക്കൂര്‍ എന്നിവടങ്ങളും വെള്ളത്തിനടിയിലാണ്. ഇതുവരെ 20 ദുരിതാശ്നാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. മട്ടന്നൂരില്‍ നിന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തോട്ടില്‍ വീണ് കുഴിക്കല്‍ ശില്‍പ നിവാസില്‍ കെ പത്മനാഭനാണ് മരിച്ചത്.

Recommended Video

cmsvideo
പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

മരങ്ങള്‍ പലതും കടപുഴകി വീണതിനാല്‍ മലയോര മേഖലകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ പലതും താത്കാലികമായി നിര്‍ത്തി വെച്ചു. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. വയല്‍ പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടയിലായതോടെ ഇവിടങ്ങളില്‍ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതോടെ പുഴകളിലും വെള്ളം ഉയരുന്നുണ്ട്. കണ്ണൂരില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

English summary
Kerala floods;heavy rain hits in kannur sreekandapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X