കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ലനായി കിഴക്കൻ വെള്ളം, കുട്ടനാട്ടിൽ വെള്ളം കയറുന്നു, നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിൽ!

Google Oneindia Malayalam News

കുട്ടനാട്: മഴ വില്ലനായില്ലെങ്കിലും വെള്ളപ്പൊക്ക ഭീഷണിയിലാണ് കുട്ടനാട്. ജലനിരപ്പ് ഉയരുന്നതോടെ കുട്ടനാട് ദുരിതക്കയമായി മാറിക്കൊണ്ടിരിക്കുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവും പലയിടത്തും മട വീണതുമാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നത്. 700ല്‍ അധികം വീടുകളില്‍ ഇതിനകം വെള്ളം കയറിയിട്ടുണ്ട്. 21 പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. പമ്പയാറ്റിലേയും അച്ചന്‍കോവിലാറ്റിലേയും ജലനിരപ്പ് ഉയര്‍ന്നതാണ് കുട്ടനാടിനെ വെള്ളത്തില്‍ മുക്കിയിരിക്കുന്നത്.

kuttanad

വെള്ളം കയറിത്തുടങ്ങിയതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിു. കൈനകരി ഭാഗത്ത് നിന്നടക്കം ആളുകളെ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടനാട്ടിലെ കൂടുതല്‍ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്.

കൈനകരി അടക്കമുളള സ്ഥലങ്ങളില്‍ പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മാത്രം രണ്ടായിരം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. 2018ലെ മഹാപ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച സ്ഥലങ്ങളിലൊന്ന് കുട്ടനാട് ആയിരുന്നു. ഇക്കുറി വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയും ദുരന്തങ്ങളും ഉണ്ടായത്. കുട്ടനാട് അടക്കമുളള പ്രദേശങ്ങള്‍ ഇക്കുറി വലിയ മഴ പെയ്തിട്ടില്ല. എന്നാല്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയാണ് കുട്ടനാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വീണ്ടും തെളിയിച്ച് മത്സ്യത്തൊഴിലാളികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kerala Floods: Kuttanad under flood threat, thousands of people evacuated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X