കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ തവണ രക്ഷിക്കണമെന്ന് നിലവിളി: ഇത്തവണ 2 ചാക്ക് അരി ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു-കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് ലക്ഷത്തിലേറെ ജനങ്ങളാണ് മഴക്കെടുതി മൂലം ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാംമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ വലിയ പരിശ്രമങ്ങളാണ് വ്യക്തിപരമായും സംഘടനാപരമായും അളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ സംഭാവനകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

georgef-

എന്നാല്‍ മറ്റു ചിലരും ഈ നാട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് പറയുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് മുഖം തിരിച്ച് നില്‍ക്കുന്നവരും ഈ നാട്ടിലുണ്ട്. അത്തരമൊരു അനുഭവമായി വൈദികനായ സന്തോഷ് ജോര്‍ജ്ജ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ തങ്ങള്‍ സഹായിച്ച ആളോട് രണ്ട് ചാക്ക് അരി ചോദിച്ചപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തുവെന്നാണ് വൈദികന്‍ പറയുന്നത്.

സന്തോഷ് ജോര്‍ജ്ജിന്‍റെ ഫേസബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കഴിഞ്ഞ വർഷം ആറൻമുള കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ച് മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ് .വീട്ടിൽ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതിൽ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ രാജുച്ചായനേം ബെന്നിയേയും പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പിൽ എത്തിച്ചു.

ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാൻ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു... ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം... അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല... ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം... നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി... എനിക്കതാ സന്തോഷം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം

Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kerala floods;Santhosh george facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X