Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വന്‍ ഇടിവില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം, രൂപ മൂക്കുകുത്തി, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ല ദിവസമാണ്. പവന് 880 രൂപ കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയിലും നികുതിയിലും ആനുപാതികമായ കുറവ് വരുമ്പോള്‍ വിലയില്‍ വലിയ കുറവുണ്ടാകും. ഇന്ന് വെള്ളിയുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം ഉയരുകയും രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയും ചെയ്തു.

ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവാണ് കാണുന്നത്. ഇതാണ് ഡോളറിന്റെ മൂല്യം ഉയരാന്‍ കാരണം. എന്നാല്‍ രൂപ ഇടിഞ്ഞത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. അമേരിക്ക-ഇറാന്‍-ഇസ്രായേല്‍ യുദ്ധം വേഗത്തില്‍ തീരില്ലെന്ന് വ്യക്തമായതാണ് ക്രൂഡ് വില ഉയരാന്‍ കാരണം. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്കിന് പുതിയ ഗവര്‍ണര്‍ വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്വര്‍ണവില താഴാന്‍ കാരണമാണ്.

gold price kerala april23

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 14075, പവന്‍ വില 112600
18 കാരറ്റ് ഗ്രാം വില 11565, പവന്‍ വില 92520
14 കാരറ്റ് ഗ്രാം വില 9005, പവന്‍ വില 72040
9 കാരറ്റ് ഗ്രാം വില 5810, പവന്‍ വില 46480.
വെള്ളി വില ഗ്രാമിന് 260, പത്ത് ഗ്രാമിന് 2600 രൂപ.

ഡോളര്‍ സൂചിക 98.70 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 94.13 ആയി താഴ്ന്നു. ആഗോള വിപണിയിലെ സ്വര്‍ണവില 4705 ഡോളറായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 103 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് 94 ഡോളറും മര്‍ബണ്‍ ക്രൂഡ് 103 ഡോളറിലുമെത്തി. ക്രൂഡ് വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞാഴ്ച സ്വര്‍ണവില കുതിക്കുന്നതായിരുന്നു ട്രെന്‍ഡ്. 114240 രൂപ വരെ പവന്‍ വില ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ കുറയുന്ന സാധ്യതയാണ് കാണുന്നത്. ക്രൂഡ് വില ഉയര്‍ന്നാല്‍ ഡോളര്‍ മൂല്യം ഉയരാനും മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യുന്നതാണ് ഈ മാറ്റത്തിന് കാരണം. അമേരിക്കയില്‍ സംഭവിക്കുന്ന പുതിയ മാറ്റവും സ്വര്‍ണവില താഴാന്‍ കാരണമാണ്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി കെവിന്‍ വാര്‍ഷ് എത്തുമെന്ന് ഉറപ്പായി. പലിശ നിരക്ക് ഉയര്‍ത്തണം എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. ചുമതലയേറ്റെടുത്താല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നാണ് കെവിന്‍ വാര്‍ഷ് പറയുന്നത്. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ബോണ്ട് നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടും. ഇതോടെ സ്വര്‍ണത്തിന് ആളുകള്‍ കുറയുകയും വില താഴുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+