'സ്വപ്നയെ വിശ്വസിക്കാം, സ്വര്‍ണ കടത്തില്‍ മുഖ്യമന്ത്രിയാണ് മുഖ്യപ്രതി'; ഇനിയും പലതും പുറത്തുവരും: ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സത്യവാങ് മൂലത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണ് എന്ന് തെളിഞ്ഞു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വര്‍ണ കടത്തില്‍ മുഖ്യമന്ത്രിയാണ് മുഖ്യപ്രതി എന്ന് നേരത്തെ താന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല എന്നും എന്നിലിപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വപ്‌ന സുരേഷിനെ അവിശ്വസിക്കേണ്ട കാര്യമില്ല എന്നും ഇനിയും പലതും പുറത്ത് വരും എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ് എന്നും അത് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത് എന്നും അദ്ദേഹം ആരോപിച്ചു.

അല്ലെങ്കില്‍ ഇപ്പോള്‍ പത്രസമ്മേളനം നടത്തിയേനെ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സത്യം മൂടിവെക്കാന്‍ കഴിയില്ല എന്നും അത് സ്വര്‍ണ്ണ പാത്രത്തിലാണ് എങ്കിലും ബിരിയാണി പാത്രത്തിലാണ് എങ്കിലും കഴിയില്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 164 പ്രകാരം രഹസ്യമൊഴി നല്‍കുന്നതിന് മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇന്ന് പുറത്തായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. മകള്‍ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്നും ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടന്നുവെന്നുമാണ് സ്വപ്‌ന സുരേഷ് സത്യവാങ് മൂലത്തില്‍ പറയുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചര്‍ച്ചയില്‍ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമം സത്യവാങ്മൂലത്തില്‍ സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. 2017 ലാണ് ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ഉണ്ടായിരുന്നത്. ആദ്യം കോഴിക്കോട്ടേക്കായിരുന്നു അദ്ദേഹം വരാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും പിന്നീട് അത് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയ കാര്യവും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്.

നാല് പേര്‍ താങ്ങിയെടുത്താണ് ഇത് കൊണ്ടുപോയത് എന്നും സാധാരണ കാറില്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ കോണ്‍സുല്‍ ജനറലിന്റെ വലിയ വാഹനത്തിലാണ് കൊണ്ടുപോയത് എന്നുമാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ഇത്തരമൊരു ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്ക് പോകുമ്പോള്‍ ക്ലിയറന്‍സ് ഒന്നുമില്ലാതെ അവിടെ എത്തിക്കാന്‍ ശിവശങ്കര്‍ നേതൃത്വം കൊടുത്തു. മാത്രമല്ല അത് എത്തുന്നത് വരെ കോണ്‍സുല്‍ ജനറല്‍ അസ്വസ്ഥനായിരുന്നു എന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

മകള്‍ക്ക് വേണ്ടി ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നും എന്നാല്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് കാരണം പദ്ധതി നടന്നില്ല എന്നുമാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഷാര്‍ജയില്‍ ഐ ടി കമ്പനി തുടങ്ങാനാണ് മുഖ്യമന്ത്രി സഹായം തേടിയത് എന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണം.
പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി












Click it and Unblock the Notifications