Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസ്: കോഫെപോസ തടവ് അവസാനിച്ചു, സന്ദീപ് നായര്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് നായര്‍ കഴിഞ്ഞിരുന്നത്. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മറ്റുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും സന്ദീപ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

kerala

അതേസമയം, സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയത് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സ്വപ്നയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസിലെ പ്രധാന പ്രതി പിഎസ് സരിത്തിനെതിരെ നിലനില്‍ക്കുന്ന കോഫെപോസ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചിരുന്നു. സ്വപ്നയ്ക്കെതിരെ കരുതല്‍ തടങ്കലിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് എകെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    കൊഫെപോസ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേക. സ്വര്‍ണക്കടത്ത് കേസില്‍ ഈ നിയമ ഉപയോഗിക്കാം എന്ന് കസ്റ്റംസിന് നേരത്തേ തന്നെ നിയമോപദേശവും ലഭിച്ചിരുന്നു. കറന്‍സി, സ്വര്‍ണം കള്ളക്കടത്ത് തടയുന്നതു ലക്ഷ്യമിട്ട് 1974 ല്‍ കൊണ്ടുവന്ന നിയമമാണ് കോഫെപോസ. ഈ വകുപ്പ് പ്രകാരം ഇന്ത്യയില്‍ ഉള്ളവരെയോ വിദേശത്തുള്ളവരെയോ കരുതല്‍ തടങ്കലിലാക്കാന്‍ സാധിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+