കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ സമയം രണ്ടിടയ്ത്ത് റെയ്ഡ്: ശിവശങ്കറിന്റെ ഫ്ലാറ്റിലും കെഎസ്ഐടിഐഎല്ലിലും കസ്റ്റംസ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. കള്ളക്കടത്തിനെക്കുറിച്ച് ഗൂഢാലോചന നടത്തിയ മുറിയെടുത്ത് നൽകിയത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരൻ മൊഴി നൽകിയ സാഹചര്യത്തിൽ കള്ളക്കടത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിച്ച് വരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സ്വപ്ന ഉൾപ്പെടെയുള്ളവരിൽ നിന്ന് മാത്രമേ മനസ്സിലാകൂ എന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. കസ്റ്റംസ് നിയമം 108 പ്രകാരമാണ് ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയ അധികൃതർ ശിവശങ്കറിന്റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ശിവശങ്കറും കേസിലെ പ്രതികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഇതുവരെയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

 സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിന് കുരുക്ക് മുറുകുന്നു: ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അന്വേഷിക്കും സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിന് കുരുക്ക് മുറുകുന്നു: ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അന്വേഷിക്കും

 രണ്ടിടത്ത് റെയ്ഡ്

രണ്ടിടത്ത് റെയ്ഡ്

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് റെയ്ഡ്. സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്ലാറ്റിലും ശിവശങ്കർ ചെയർമാനായിരുന്ന കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലുമാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ടിടങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
Pinarayi Vijayan's reply on gold smuggling case | Oneindia Malayalam
 കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് നേരത്തെ ജോലി ചെയ്തിരുന്നത് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലായിരുന്നു. ശിവശങ്കറിന്റെ ഫ്ലാറ്റിലെ സന്ദർശക രജിസ്റ്റർ കസ്റ്റഡിയിലെടുത്തതോടെ ഫ്ലാറ്റിൽ നിരന്തരം വന്നിരുന്നവരെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സന്ദീപ് നായരും സ്വപ്നയും ഫ്ലാറ്റിൽ പലപ്പോഴും വരാറുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വർണ്ണക്കടത്തിൽ എം ശിവശങ്കറിന് പങ്കുണ്ടോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ സ്വപ്ന സുരേഷിൽ നിന്ന് മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്.

 മുഖ്യ ആസൂത്രകർ റമീസും സന്ദീപും?

മുഖ്യ ആസൂത്രകർ റമീസും സന്ദീപും?

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയതിന്റെ മുഖ്യസൂത്രധാരൻ അറസ്റ്റിലായ സന്ദീപ് നായരും റമീസും ആണെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം. വിദേശത്ത് നിന്നെത്തിച്ച സ്വർണ്ണം വിൽക്കുന്നതിനൊപ്പം പണം നൽകിയവർക്ക് ലാഭവിഹിതമെത്തിച്ചിരുന്നതും ജലാലാണ്. സ്വർണ്ണം കടത്തുന്നതിന് സംഘം ഉപയോഗിച്ച ഒരു കാർ കസ്റ്റംസ് കസറ്റഡിയിലെടുത്തിരുന്നു. അംജത് അലി എന്നയാളുടെ കാറാണ് പിടിച്ചെടുത്തിട്ടുള്ളത്.

 പ്രാഥമിക മൊഴി

പ്രാഥമിക മൊഴി

സ്വപ്ന സുരേഷ്, സരിത്ത് എന്നിവർക്ക് കള്ളക്കടത്ത് സംഘവുമായോ വേറെ എന്തെങ്കിലും തരത്തിലുള്ള ബിസിനസ് ഉള്ളതായോ തനിക്ക് അറിയില്ലെന്നാ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുമായി ബന്ധമില്ലെന്നും ഔദ്യോഗിക ദുരുപയോഗം ചെയ്തുുകൊണ്ട് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പ്രാഥമിക മൊഴി രേഖപ്പെടുത്തൽ മാത്രമാണ് നടന്നതെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.

 കള്ളക്കടത്തിൽ പങ്കില്ല

കള്ളക്കടത്തിൽ പങ്കില്ല

കള്ളക്കടത്ത് കേസിലെ പ്രതികളുമായി തനിക്കുള്ളത് സൌഹൃദം മാത്രമാണെന്നും കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് എം ശിവശങ്കർ നൽകിയ വിവരം. സ്വപ്നയുമായുണ്ടായിരുന്ന ഔദ്യോഗിക പരിചയമാണ് സൌഹൃദമായി മാറിയതെന്നും സന്ദീപിനെയും സരിത്തിനെയും പരിചയപ്പെടുത്തതിയത് സ്വപ്നയായിരുന്നുവെന്നും ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി സമ്മതിച്ച ഇദ്ദേഹം ഇതെല്ലാം സൌഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത ചില കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞു മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മൊഴിയിൽ വൈരുധ്യങ്ങൾ

മൊഴിയിൽ വൈരുധ്യങ്ങൾ


എം ശിവശങ്കറിന്റെ മൊഴിയിൽ ചില വൈരുധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കൂറോളമാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ പുലർച്ച രണ്ടരയോടെയാണ് അവസാനിക്കുന്നത്. അതേ സമയം ഇദ്ദേഹത്തിന്റെ മൊഴി പൂർണ്ണമായും കസ്റ്റംസ് മുഖവിലക്കെടുത്തിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ അദ്ദേഹത്തിന്റെ ഫോണും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Kerala Gold Smuggling: Customs raid in KSITIL and M ShivaShanker's flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X