കേരളത്തിന് വരുമാനം മദ്യവും ക്ഷേത്രവും മാത്രം: സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ഭരണപരിഷ്‌കാരം
മദ്യശാലനിര്‍മാണമാണെന്നും കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണ്സര്‍ക്കാരിന്റെ നയമെന്നും മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന അധ്യക്ഷനുംകൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി.
പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആശുപത്രികളോ റോഷന്‍ കടകളോ ആണ് ആരംഭിക്കുന്നതെങ്കില്‍ അത് ജനങ്ങള്‍ക്ക് ഗുണകരകമാകുമായിരുന്നു. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കപ്പെടുന്നതു സംസ്ഥാനത്തു സൈ്വരജീവിതം ഇല്ലാതാക്കുകയും കൂടുതല്‍ കുടുംബങ്ങളെ മദ്യക്കുരുക്കിലാക്കുകയും ചെയ്യും.

മദ്യനിരോധന സമിതി പോലുള്ള നിരവധി പ്രസ്ഥാനങ്ങള്‍ യാതനാപൂര്‍ണമായ
സമരങ്ങളിലൂടെ മദ്യനിരോധനത്തിന് അനുകൂലമായി നേടിയെടുത്ത ഭരണപരമായ തീരുമാനങ്ങള്‍ ഒന്നൊന്നായി ഈ സര്‍ക്കാര്‍ പിന്‍വലിക്കുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. വരുമാനമാര്‍ഗമായാണ് സര്‍ക്കാര്‍ മദ്യവില്‍പനയെ കാണുന്നത്. വ്യവസായവും കൃഷിയും ഇല്ലാതാക്കപ്പെട്ടതോടെ മദ്യവുംക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനവുമാണ് സര്‍ക്കാരിനുള്ള പ്രധാന വരവ്. ആത്മവിനാശകരമാണു മദ്യവില്‍പനയെന്നു തിരിച്ചറിഞ്ഞ് നയം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതിനായി സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്താന്‍ വിവിധ സംഘടനകള്‍ മുന്നോട്ടുവരണമെന്നും സ്വാമി ചിദാനന്ദപുരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു












Click it and Unblock the Notifications