ഗംഭീര ട്വിസ്റ്റുമായി ഹസിന്‍, ഒത്തുകളി നടന്നിട്ടില്ല, ക്രിക്കറ്റ് എന്താണെന്നറിയില്ല! ഷമി രക്ഷപ്പെടുമോ

ഒത്തുകളി എന്ന ആരോപണമേ താന്‍ ഉന്നയിച്ചിട്ടില്ല എന്നാണ് ഹസിന്‍ മൊഴി നല്‍കിയത്

കൊല്‍ക്കത്ത: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയും അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നത്തില്‍ വീണ്ടും ഒടുക്കത്തെ ട്വിസ്റ്റ്. ഇത്തവണത്തെ ട്വിസ്റ്റ് പക്ഷേ എല്ലാവരെയും ശരിക്കും ഞെട്ടിക്കുന്നതാണ്. ഷമിക്കെതിരെ താന്‍ ഒത്തുകളി ആരോപണം ഉന്നയിച്ചിട്ടേയില്ലെന്നാണ് ഹസിന്‍ പറയുന്നത്. ഇവരുടെ ബിസിസിഐക്ക് നല്‍കിയ മൊഴിയിലാണ് ഇങ്ങനെയുള്ളത്. ഇത് കേട്ട് ബിസിസിഐ പോലും അന്തം വിട്ടു പോയി എന്നതാണ് വാസ്തവം.

അതേസമയം ഇനി ഷമിക്കെതിരെ എന്ത് അന്വേഷണം നടത്തുമെന്നാണ് ബിസിസിഐ ആലോചിച്ചിക്കുന്നത്. പാകിസ്താന്‍ പെണ്‍കുട്ടിയില്‍ പണം വാങ്ങി എന്ന ആരോപണം ബിസിസിഐയെ സംബന്ധിച്ച് വലിയ കാര്യമല്ല. ഇതില്‍ ഒത്തുകളി വരുമ്പോഴാണ് അന്വേഷിക്കേണ്ടി വരുന്നത്. ഹസിന്‍ തന്നെ ഇക്കാര്യം നിഷേധിച്ചതോടെ ഷമിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുങ്ങിയതായി കരുതുന്നതില്‍ തെറ്റില്ല.

വാക്ക് മാറ്റിയോ?

വാക്ക് മാറ്റിയോ?

ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഭരണകാര്യ സമിതി അധ്യക്ഷന്‍ വിനോദ് അഴിമതി വിരുദ്ധ സമിതി തലവനായ നീരജ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നുണ്ട്. ഏഴുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആവശ്യം. ഇതേ തുടര്‍ന്ന് പാകിസ്താന്‍ പെണ്‍കുട്ടിയായ അലിഷ്ബ ആരാണെന്നും അവരില്‍ നിന്ന് ഷമി വാങ്ങിയ പണം എന്തുചെയ്‌തെന്നും ബിസിസിഐ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇതുപ്രകാരം ടെലിഫോണിലൂടെയാണ് ഹസിന്‍ ജഹാന്റെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഒത്തുകളി എന്ന ആരോപണമേ താന്‍ ഉന്നയിച്ചിട്ടില്ല എന്നാണ് ഹസിന്‍ മൊഴി നല്‍കിയത്. താന്‍ ഉന്നയിച്ച വിഷയങ്ങളെ അങ്ങനെയൊരു രീതിയിലേക്ക് മാറ്റിയത് ഷമി തന്നെയാണ് എന്നായിരുന്നു ഹസിന്‍ ബിസിസിഐയോട് പറഞ്ഞത്. സംഭവം അന്വേഷിക്കാനിറങ്ങിയ ബിസിസിഐ ഹസിന്റെ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ്.

പണം വാങ്ങിയതെന്തിന്

പണം വാങ്ങിയതെന്തിന്

ഒത്തുകളിക്കല്ലെങ്കില്‍ ഷമി എന്തിന് പണം വാങ്ങി എന്നാണ് അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നത്. ഹസിനോട് കൊല്‍ക്കത്ത പോലീസിന്റെ ആസ്ഥാനമായ ലാല്‍ബസാറില്‍ ഇക്കാര്യം വ്യക്തമാക്കുന്നതിനായി എത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അവര്‍ എത്തുകയും അവരോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അവരുടെ അഭിഭാഷകന്‍ സാക്കിര്‍ ഹുസൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് എന്താണെന്ന് പോലും തനിക്കറിയില്ല. ക്രിക്കറ്റിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ചും അറിയില്ല. പിന്നെങ്ങനെ താന്‍ ഷമിക്കെതിരെ ഒത്തുകളി ആരോപണങ്ങള്‍ ഉന്നയിക്കും. അത്തരമൊരു കാര്യത്തെ പറ്റി തനിക്ക് അറിവില്ല. ഷമി മറ്റുള്ള വിഷയങ്ങളെ ഇതുമായി ബന്ധിപ്പിച്ച് കേസ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ഹസിന്‍ കുറ്റപ്പെടുത്തി. അതേസമയം ഹസിന്റെ ഈ മൊഴി ഷമിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പണം വാങ്ങിയിട്ടില്ലെങ്കില്‍ ബാക്കി കാര്യങ്ങളൊന്നും ബിസിസിഐ അന്വേഷിക്കുന്നതില്‍ പ്രസക്തിയില്ലാതാവും. പുതിയ കരാറില്‍ ഷമിയെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

ഹസിന്റെ നുണകള്‍

ഹസിന്റെ നുണകള്‍

ഹസിന്റെ വാദങ്ങള്‍ ചെറിയരീതിയില്‍ പൊളിഞ്ഞതോടെ ഷമി ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍ നേരത്തെ വിവാഹം ചെയ്തിരുന്നു എന്ന കാര്യം ഷമിക്ക് അറിയാമെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായിട്ടാണ് ഷമി രംഗത്തെത്തിയത്. ഹസിന്‍ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ തട്ടിപ്പ് നടത്തി എന്നാണ് ഷമി ആരോപിച്ചിരിക്കുന്നത്. മുന്‍പ് വിവാഹം ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന സ്ഥലത്ത് അവര്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബാച്ചിലര്‍ എന്ന് ചോദിക്കുന്നിടത്ത് ഹസിന്‍ ഒപ്പിട്ടെന്നും ഷമി പറയുന്നു. ഇത് രജിസ്റ്റര്‍ ചെയ്തതാണ്. അതില്‍ നിങ്ങള്‍ക്ക് തെറ്റായ കാര്യങ്ങള്‍ കാണിക്കാനാവില്ല. അതുകൊണ്ട് ഹസിന്റെ അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. ഹസിന്‍ വിവാഹം ചെയ്തു എന്നും അവര്‍ക്ക് രണ്ട് മക്കളുണ്ടെന്നും വിവാഹത്തിന് ശേഷമാണ് താന്‍ അറിയുന്നതെന്ന് ഷമി പറഞ്ഞു.

ഏറ്റവും നന്നായി നോക്കി

ഏറ്റവും നന്നായി നോക്കി

ഹസിന്റെ ആദ്യ ബന്ധത്തിലെ മക്കളെ ഏറ്റവും നന്നായിട്ടാണ് താന്‍ നോക്കിയിരുന്നത്. അവര്‍ക്ക് സ്വന്തം വീട്ടില്‍ പോലും കിട്ടാത്ത സൗകര്യങ്ങളാണ് താന്‍ നല്‍കിയതെന്നും ഷമി പറയുന്നു. അതേസമയം ഷമിക്കെതിരെ ഹസിന്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തുന്നതായി സൂചനയുണ്ട്. നിര്‍ണായക തെളിവുകള്‍ ബിസിസിഐയുടെ അന്വേഷണ സംഘത്തിന് കൂടിക്കാഴ്ച്ചയില്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്. പാകിസ്താന്‍ യുവതി അലിഷ്ബയെ ദുബായില്‍ വെച്ച് കണ്ടതും അവരില്‍ നിന്ന് പണം വാങ്ങിയതുമായ രേഖകളാണ് കൈമാറിയത്. അന്വേഷണ സംഘം ഹസിന്‍ ജഹാന്റെ സഹോദരിമാരില്‍ നിന്നും പിതാവില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ പണം നല്‍കിയ യുവതിയെയും അത് കൊടുത്തുവിട്ട ബ്രിട്ടീഷ് ഏജന്റിനെയും കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിസിസിഐ എന്തുചെയ്യുമെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം ഷമിയുടെ ഭാര്യാപിതാവും സഹോദരിമാരും അദ്ദേഹത്തെ അനുകൂലിച്ചാണ് സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+