• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്മാര്‍ക്ക് മുന്നിൽ നിയമങ്ങൾ എന്തിന്? ലുലുമാള്‍ നിര്‍മാണത്തിന് സർക്കാരിന്റെ കൈവിട്ട സഹായം

 • By Desk
Google Oneindia Malayalam News

കോഴിക്കോട് : നിയമ ലംഘനങ്ങൾ നടത്തി കോഴിക്കോട് ജില്ലയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന ലുലു മാൾ നിർമ്മാണത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേക സഹായം. കോപ്പറേഷന് കീഴിലുള്ള 13 സെന്റ് കനാൽ പുറമ്പോക്കും 6 സെൻറ് വഴി പുറമ്പോക്കുമാണ് സർക്കാറിന്റെ അധികാരം ഉപയോഗിച്ച് ഇപ്പോൾ ലുലു ഗ്രൂപ്പിന് രജിസ്റ്റർ ചെയ്ത നൽകിയിരിക്കുന്നത്.

1995 - ലെ അസൈന്‍മെന്റെ ഓഫ് ലാന്‍ഡ് വിത്തിന്‍ മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ ഏരിയാസ് റൂള്‍സ് പ്രകാരം തദ്ദേശഭരണ വകുപ്പാണ് ഈ ഇടപാട് നടത്തിയിരിക്കുന്നത്. പൊതു പ്രാധാന്യമുളള പദ്ധതി എന്ന പരിഗണന നല്‍കിയായിരുന്നു ഇത്.

കോഴിക്കോട് ജില്ലയിലെ വളയനാട് വില്ലേജിന് കീഴിലാണ് ലുലു മാളിന്റെ വലിയ വ്യാപാര സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നത്. സർക്കാരും ലുലു ഗ്രൂപ്പും ചേർന്ന് നടത്തിയ ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിൽ വസ്തു കൈമാറ്റം ക്രമപ്പെടുത്താൻ ഉള്ള നീക്കങ്ങളും സർക്കാറിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്. ഈ നിർമ്മാണത്തിന് ലാന്‍ഡ് റവന്യൂ കമ്മീഷണറും നിയമ വകുപ്പും നിയമ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

1

എന്നാൽ ഇത് വകവെയ്ക്കാതെയാണ് സര്‍ക്കാരും കോഴിക്കോട് കോര്‍പറേഷനും നിയമ ലംഘനം നടത്തിയത്. ലുലുവിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപത്ത് കൂടി ഒരു കനാൽ ഒഴുകുന്നുണ്ട്. കനോലി കനാലിന്റെ കൈവഴിയായൊഴുകുന്ന ഈ ചെറു കനാലിനോട് ചേർന്നാണ് നിലവിൽ ലുലു മാളിന്റെ നിർമ്മാണം. അതേസമയം, ലുലുവിന്റെ പദ്ധതി പൂർത്തിയായി കഴിഞ്ഞാൽ വൻ തൊഴിൽ സാധ്യതയും നേട്ടങ്ങളും ഉണ്ടാകും എന്നാണ് പറയുന്നത്.

ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍

2

ഇതിന് പിന്നാലെയാണ് ഇപ്പോൾ പദ്ധതിക്ക് വേണ്ടി സർക്കാരും കോഴിക്കോട് കോർപ്പറേഷനും നിയമ ലംഘനങ്ങൾ നടത്തുന്നത്. വ്യാപാര സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് ഇരു കരകളിലുമുള്ള സ്വകാര്യ ഭൂമികൾ ഇതിനുമുമ്പ് തന്നെ വാങ്ങിയിരുന്നു. എന്നാൽ, കനോലി കനാലിന്റെ പുറമ്പോക്ക് കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലാണ്. അതിനാൽ തന്നെ നടവഴികളും ലുലുവിന്റെ വിശാലമായ ബിസിനസ് പദ്ധതിക്ക് മുന്നിൽ കരടായി മാറി.

3

ഇതിന് പരിഹാരം കാണാൻ സമീപത്തെ നെല്ലിക്കോട് വില്ലേജിൽ ലുലുവിന്റെ കൈവശമുള്ള ഭൂമി കോഴിക്കോട് കോർപ്പറേഷന് വിട്ടു നൽകി. 26 സെൻറ് ഭൂമിയാണ് നെല്ലിക്കോട് വില്ലേജിൽ കോർപ്പറേഷൻ നൽകിയത്. ഇതിനു പകരമായി കനാൽ പുറമ്പോക്ക് നടവഴികളും ലുലുവിന് സ്വന്തംമായി.

'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍'ഇത് എന്റെ അവസാന സിനിമയായേക്കാം..'; സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

4

ഈ നിയമ ലംഘനത്തിന് കോഴിക്കോട് കോർപ്പറേഷൻ അറിയാതെ സമ്മതം മൂളുകയും ചെയ്തു. ശേഷം ഇടപാടിന് അംഗീകാരം നൽകുകയും ചെയ്തു. 2018 കാലഘട്ടത്തിൽ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ ജോസഫ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടു. അതേസമയം , 2018 - ൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഇടപാട് ക്രമപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചു തുടങ്ങിയത് കഴിഞ്ഞ ദിവസം 29 ആം തീയതി.

5

മന്ത്രിസഭായോഗത്തിൽ ഇതിനുവേണ്ടി അംഗീകാരവും നൽകിയിരുന്നു. ജൂലൈ രണ്ടിന് കോഴിക്കോട് കോർപ്പറേഷനും ലുലുവും തമ്മിലുള്ള വസ്തു കൈമാറ്റത്തിന് റവന്യൂ വകുപ്പ് ഉത്തരവിറക്കി. അതേസമയം, മന്ത്രിസഭാ യോഗത്തിൽ തയ്യാറാക്കിയ കുറിപ്പിനുള്ളിൽ കോഴിക്കോട് കോർപ്പറേഷനും ലുലു ഗ്രൂപ്പും തമ്മിൽ വസ്തു കൈമാറ്റ ഇടപാടിലൂടെ നിയമ ലംഘനം നടത്തിയതായി പറയുന്നുണ്ട്.

6

എന്നാല്‍ ഈ ചട്ടമനുസരിച്ച് തോടിന്‍റെ പുറമ്പോക്ക് പതിച്ചു നല്‍കാനാവില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷര്‍ സര്‍ക്കാരിനെ അറിയിച്ചു. മാത്രമല്ല, ജലസ്രോതസുകളുടെയും പൊതുവഴികളുടയും പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിയമ വകുപ്പും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ സര്‍ക്കാരിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ലുലുവിന് പുറമ്പോക്ക് ഭൂമി കൈമാറാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. ഇക്കാര്യം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നുമുണ്ട്. അതേസമയം, വിഷയത്തില്‍ ലുലു ഗ്രൂപ്പ് പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നാണ് വിവരം.

Recommended Video

cmsvideo
  ലുലു മാളിൽ നിസ്ക്കരിച്ച മുസ്ലീങ്ങളെ അഴിക്കുള്ളിലാക്കാൻ യോഗി | *Politics
  English summary
  kerala government broke the rules and helped construction works of Lulu Mall in Kozhikode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X