പിണറായിക്ക് വീണ്ടും പണി കിട്ടുമോ ? ഇന്നലെ സെന്‍കുമാര്‍, നാളെ ജേക്കബ് തോമസ്!! ഇതാണ് കാരണം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിയമപ്പോരാട്ടത്തില്‍ ടി പി സെന്‍കുമാറിനു മുന്നില്‍ കീഴടങ്ങിയ പിണറായി വിജയന്‍ സര്‍ക്കാരിനു വീണ്ടും തിരിച്ചടി കിട്ടിയേക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസായിരിക്കും ഇനി പിണറായി സര്‍ക്കാരിനെതിരേ രംഗത്തുവരിക. അതിനു കാരണവുമുണ്ട്.

സെന്‍കുമാറിന്റെ വരവ്

ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു പുനര്‍ നിയമിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചിരുന്നു. അതോടെ നേരത്തേ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു മാറ്റുകയും ചെയ്തിരുന്നു.

ജേക്കബ് തോമസിനെ മറന്നു

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു ബെഹ്‌റയെ നിയമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെ മറനന്നു. മുന്‍ വിജിലന്‍സ് മേധാവി കൂടിയായ ജേക്കബ് തോമസ് ഇപ്പോള്‍ അവധിയിലാണ്. ഇതു കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയാല്‍ പകരം എന്തു പദവി നല്‍കുമെന്നതാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക.

മാറ്റിയിട്ടില്ല

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റാതെയാണ് ബെഹ്‌റയ്ക്കു നിയമന ഉത്തരവ് നല്‍കിയത്. അതുകൊണ്ടു തന്നെ ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ അതു നിയമപ്രശ്‌നങ്ങള്‍ക്കു വഴി തുറക്കുമെന്നാണ് ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നത്.

അവധിയില്‍ പോയത്

പിണറായിയുടെ ആവശ്യപ്രകാരമാണ് ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. ഐഎഎസ്, ഐപിഎസ് ഉന്നതരിലും സിപിഎമ്മിലും ഒരു വിഭാഗം നടത്തിയ നീക്കമാണ് അദ്ദേഹത്തിന്റെ കസരേയിളക്കിയതെന്ന് ആരോപണമുണ്ട്.

തന്റേ കസേരയില്‍ ആരോ കയറി

തന്റെ കസേരയില്‍ ആരോ കയറി ഇരിക്കുന്നതു പോലെയാണ് ബെഹ്‌റയെ ഡിജിപി ആസ്ഥാനത്തു നിയമിച്ചപ്പോള്‍ തോന്നിയതെന്ന് ജേക്കബ് തോമസ് താനുമായി അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ചെയ്യേണ്ടത്

ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച ഉത്തരവില്‍ അവിടെ നിന്നു ജേക്കബ് തോമസിനെ മാറ്റിയെന്നോ അതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കുമെന്നോ ഇല്ല. ഒന്നുകില്‍ ജേക്കബ് തോമസിന്റെ അവധി റദ്ദാക്കി അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയതായി സര്‍ക്കാര്‍ ഉത്തരവിറക്കണം. അല്ലെങ്കില്‍ ബെഹ്‌റയുടെ നിയമന ഉത്തരവില്‍ ഇതേക്കുറിച്ച് സൂചന നല്‍കണം. ഇതു രണ്ടും ഉണ്ടാവാത്തതിനാല്‍ എന്തു ചെയ്യണമെന്ന ആലോചനയിലണ് ജേക്കബ് തോമസ്.

English summary
Kerala government appointed loknath behra as vigilence director without removing jacob thomas.
Please Wait while comments are loading...