• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ ആഡംബര കപ്പലിന് റെക്കോര്‍ഡ് വരുമാനം; നെഫര്‍റ്റിറ്റിയുടെ കടലിലെ കളി ചെറുതല്ല കേട്ടോ

Google Oneindia Malayalam News

കൊച്ചി: സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ ഈ അവധിക്കാലത്ത് സ്വന്തമാക്കിയത് റെക്കോര്‍ഡ് വരുമാനമാണ്. മേയ് മാസം മാത്രം ഒരു കോടി രൂപ വരുമാനമാണ് ആഡംബരക്കപ്പല്‍ സ്വന്തമാക്കിയത്. വളരെ പ്രതീക്ഷയോട് തന്നെയാണ് നെഫര്‍റ്റിറ്റി എന്ന ആഡംബരക്കപ്പല്‍ സര്‍ക്കാര്‍ ഇറക്കിയത്, ആ പ്രതീക്ഷ നെഫ്രിറ്റിറ്റി തെറ്റിച്ചുമില്ല.

കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ തീര്‍ത്തും വ്യത്യസ്തമായ യാത്രാ അുഭവമാണ് ഈ ആഡംബരക്കപ്പല്‍. ഏറെ കൗതുകത്തോടെയാണ് കുട്ടികള്‍ക ഉള്‍പ്പെടെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ ഈ ആഡംബരക്കപ്പലിനെ നോക്കുന്നത്.

കപ്പലില്‍ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നതിലൂടെ പുതിയ ചരിത്രമാണ് ഈ ആഡംബരക്കപ്പില്‍ തീര്‍ത്തത്. മെയ് മാസത്തില്‍ മാത്രം മുപ്പതിലേറെ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് ഒരു കോടിയിലധികം വരുമാനം നേടിയത്. സീസണില്‍ എല്ലാ ട്രിപ്പുകളും ഫുള്‍ ബുക്കിങ് ആയിരുന്നു. സീസണിലെ അവസാന യാത്ര പൂര്‍ത്തിയാക്കി നെഫ്രിറ്റിറ്റി ഇനി കുറച്ച് വിശ്രമത്തിലായിരിക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുവരെ തള്ളിയത് 6 ദയാഹര്‍ജികള്‍; ഇനി മുന്നിലുള്ള 4 ഹര്‍ജികള്‍ ഇവ...രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുവരെ തള്ളിയത് 6 ദയാഹര്‍ജികള്‍; ഇനി മുന്നിലുള്ള 4 ഹര്‍ജികള്‍ ഇവ...

വ്യക്തിഗത ടിക്കറ്റ് യാത്രകള്‍ക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ക്രൂയിസിലെ ഹാള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. .48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമാണ് നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പിന്. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക് ലോഞ്ച് ,ബാര്‍, 3ഡി തിയേറ്റര്‍ തുടങ്ങിയവ സജീകരിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസിയുടെ പാക്കേജ് അനുസരിച്ച് അഞ്ച് മണിക്കൂറാണ് കടല്‍ യാത്രയ്ക്കുള്ള സമയം.

മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത ഈ കപ്പല്‍ പുറം കടലില്‍ പോകാന്‍ ഐആര്‍എസ് ക്ലാസ്സിലാണ് പണി തീര്‍ത്തത്. 12 നോട്ടിക്കല്‍ മൈല്‍ വരെ ഉള്‍ക്കടലിലേക്ക് ക്രൂയിസിന് സഞ്ചരിയ്ക്കാന്‍ അനുമതിയുണ്ട്.

ചുരുങ്ങിയ ചിലവില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ആവും എന്നത് തന്നെയാണ് ഈ ആഡംബരക്കപ്പലിനെ പ്രിയമുള്ളതാക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കുടുംബസമേതം നെഫര്‍റ്റിറ്റിയില്‍ യാത്ര ചെയ്തിരുന്നു. യാത്രയ്ക്ക് പിന്നാലെ യാത്രാനുഭവം പങ്കുവെയ്ക്കുകരയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി നെഫര്‍റ്റിറ്റി സഹകരിക്കുന്നുണ്ട്.

Recommended Video

cmsvideo
  ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

  അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക
  നാല് വര്‍ഷം മുമ്പാണ് ഈ കപ്പല്‍ ഇറക്കിയത്. ഇത്തരമൊപു പദ്ധതി വിജയിക്കുമോ എന്ന ആശങ്ക പലരും ഉയര്‍ത്തിയിരുന്നു. നെഫര്‍റ്റി എന്നത് ഒരു ഈജിപ്ഷ്യന്‍ റാണിയാണ്.

  English summary
  kerala government's Nefertiti luxury cruise project was a great success, earned record collection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X