നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും; നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു
തിരുവനന്തപുരം: കേന്ദ്ര കര്‍ഷക നിയമത്തിനെതിരെ സഭാ സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കുമെന്ന് സൂചന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി എകെ ബാലനും വിഎസ് സുനില്‍കുമാറും നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. സഭ ചേരുന്നതില്‍ വിയോജിപ്പില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞു എന്നാണ് വിവരം. അദ്ദേഹം ചില നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് മുമ്പില്‍ വച്ചു. ഇക്കാര്യങ്ങള്‍ മന്ത്രിമാര്‍ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി ഗവര്‍ണര്‍ അറിയിച്ചു. സമവായ ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍ ചര്‍ച്ചകള്‍ ഇനിയും നടന്നേക്കും. ഉടന്‍ തന്നെ ഗവര്‍ണറുടെ അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഈ മാസം 31ന് നിയമസഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മന്ത്രിസഭ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ഗവര്‍ണറെ നേരിട്ട് അറിയിക്കാനാണ് രണ്ടു മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. നേരത്തെ 23ന് സഭാ സമ്മേളനം തീരുമാനിച്ചിരുന്നു എങ്കിലും ഗവര്‍ണര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. പ്രത്യേക സഭാ സമ്മേളനം വിളിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നാണ് ഗവര്‍ണര്‍ മറുപടിയായി സര്‍ക്കാരിനെ അറിയിച്ചിരുന്നത്.
കോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചു
നേരത്തെ സഭാ സമ്മേളനം ചേരാന്‍ അനുമതി ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രഹസ്യമായി നല്‍കിയ വിശദീകരണം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം അദ്ദേഹം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. മണിക്കൂറുകള്‍ മാത്രമാണ് സഭ സമ്മേളിക്കുക. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രമേയം പാസാക്കാനാണ് സാധ്യത. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.