കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയന്മാര്‍ക്ക് ആശ്വാസം; ബാറുകള്‍ ഓണത്തിനും തുറന്നേക്കും

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 312 ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ രണ്ടു ദിവസത്തിനകം പൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. എജിയുടെ നിയമോപദേശ പ്രകാരമാണ് പിന്മാറ്റമെന്നാണ് സൂചന. ബാറുകള്‍ക്ക് നോട്ടീസ് നല്‍കാതെ അടച്ചു പൂട്ടിയാല്‍ അത് നിയമ യുദ്ധത്തിന് വഴിതെളിക്കുമെന്ന് എജി സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കി.

എജിയുടെ നിയമോപദേശത്തെ തുടര്‍ന്ന് 312 ബാറുകള്‍ക്കും മുന്‍കൂര്‍ നോട്ടീസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 15 ദിവസത്തിനകം ബാറുകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയേക്കും. അങ്ങിനെയെങ്കില്‍ ഓണക്കാലത്തും ബാര്‍ പ്രവര്‍ത്തിക്കും. ബാറുകളിലെ ലക്ഷക്കണക്കിന് രൂപയുടെ മദ്യം വിറ്റഴിക്കാന്‍ സമയം അനുവദിക്കണമെന്ന് ചില ബാറുടമകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

bar

നേരത്തെ ബാറുകള്‍ക്ക് നോട്ടീസ് നല്‍കാതെ അടച്ചു പൂട്ടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബാറുകള്‍ക്ക് അനുകൂലമായി കോടതിവിധിയുണ്ടാക്കിയെടുക്കാന്‍ സര്‍ക്കാര്‍ നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ ബാറുകള്‍ പൂട്ടാനൊരുങ്ങുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍, അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുന്നതോടെ ബാറുടമകള്‍ക്ക് സര്‍ക്കാരിന് വഴങ്ങേണ്ടിവരും.

അതേസമയം, ഓണക്കാലത്തും ബാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിലവിലുള്ള സ്റ്റോക്ക് ഏറെക്കുറെ മുഴുവനായും വിറ്റഴിക്കാന്‍ ബാറുടമകള്‍ക്ക് സാധിച്ചേക്കും. രണ്ടു ദിവസത്തിനകം ബാറുകള്‍ അടച്ചുപൂട്ടുമെന്ന് അഭ്യൂഹത്തെ തുടര്‍ന്ന് പല ബാറുകള്‍ കിട്ടിയ വിലയ്ക്ക് തങ്ങളുടെ സ്റ്റോക്കുകള്‍ വിറ്റു തീര്‍ക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.

English summary
Kerala govt decided bar will shut down only after Onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X