മതി അഴിമതി, സര്‍ക്കാര്‍ ജീവനക്കാര്‍ ജാഗ്രതൈ, സ്വത്ത് വിവരങ്ങള്‍ സര്‍വീസ് ബുക്കിലും നല്‍കണം
സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ സ്വത്ത് വിവരങ്ങളും നല്‍കണം. ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.
തിരുവനന്തപുരം: ഇനിമുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരവും സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണം. പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാരുടെ സ്വത്തുവിവരം വെളിപ്പെടുത്താന്‍ സര്‍വീസ് ബുക്കില്‍ പ്രത്യേക കോളവും ഉള്‍പ്പെടുത്തി. ജീവനക്കാരുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള കെട്ടിടങ്ങളും സ്വന്തം വാഹനവും അടക്കമുള്ളവയുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് ധനകാര്യവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ സ്വത്ത് വിവരങ്ങള്‍ നല്‍കുന്നതിലൂടെ അഴിമതി തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ അനധികൃത സ്വത്ത് കണ്ടെത്തുന്നതിന് എളുപ്പമാവും. 2012 ലാണ് വിജിലന്‍സ് ഇത് സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാറിന് കൈമാറിയത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന ജീവനക്കാരന്‍ നിലവിലെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍വീസ് ബുക്കില്‍ പ്രത്യേക കോളം ഉള്‍പ്പെടുത്തിയത്.

ജീവനക്കാരുടെ സ്വത്ത് വിവരങ്ങള്‍ നല്‍കുന്നതിനായി സര്‍വീസ് ബുക്കില്‍ പ്രത്യേക പേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്ത്, വാഹനം എന്നിവയുടെ വിവരങ്ങളാണ് നല്‍കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരെ അഴിമതി മുക്തരാക്കാനാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്. കൈക്കൂലിയം അനധികൃത സ്വത്തും സമ്പാദിക്കുന്നവരെ പൂട്ടാനുള്ള നടപടി.












Click it and Unblock the Notifications