ആഡംബര ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാനൊരുങ്ങി കേരള സര്‍ക്കാര്‍

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സുക്ഷാ ഭീഷണിയുണ്ടെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. മുഖ്യമന്ത്രിക്ക് ഭീഷണി ഉള്ളതിനാല്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം.

15 പേരെ കൂടി രക്ഷിച്ചു... മൂന്നു പേരെ കൂടി മരണം തട്ടിയെടുത്തു, തിരച്ചില്‍ തുടരുന്നു

ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള രണ്ട് പജേറോ വാഹനങ്ങള്‍ വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മൂന്ന് സഫാരികളാണ് കേരള സര്‍ക്കാരിന്റെ കൈയില്‍ നിലവിലുള്ളത്. മറ്റ് ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉപയോഗിക്കുന്നത് മിസ്തുബിഷി പജേറോ വാഹനങ്ങളാണ്.

pajero

ഇസഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മുഖ്യമന്ത്രിമാര്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണ് ചട്ടം. ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ മിസ്തുബിഷിയുടെ ആഢംബര സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനണാണ് 30ലക്ഷത്തിലധികം വില വരുന്ന പജേറോ കാറുകള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.

പിണറായിയെ തടഞ്ഞു, വാഹനത്തിനു നേരെ ആക്രമണം!! കൈയേറ്റത്തില്‍ നിന്നു രക്ഷപ്പെട്ടത് കഷ്ടിച്ച്

ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ തടഞ്ഞ സംഭവം കഴിഞ്ഞ ദിവസമാണ് അരങ്ങേറിയത്.  സ്വന്തം വാഹനം ഉപേക്ഷിച്ച് മന്ത്രി കടകംപള്ളിയുടെ വാഹനത്തിലാണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് നിന്ന് തിരികെപോയത്. ഭരണത്തിന്റെ തുടക്കത്തില്‍ മന്ത്രിമാര്‍ക്കുള്ള പോലീസ് എസ്‌കോര്‍ട്ട് വെട്ടിചുരുക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ആഢംബര ബുളളറ്റ് പ്രൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ പോകുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kerala government is plans to buy two bullet proof pajero cars for the security purpose of chief minister. intelligence department got report cheif minster pinarayi vijayan is facing from security issues. so governmnet is planning to buy news bullet proof cars.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്