മുന്‍കൂട്ടി അറിയിക്കാതെയുള്ള ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മുന്‍കൂട്ടി അറിയിക്കാതെയുള്ള ഹര്‍ത്താലുകളോട് സഹകരിക്കാനാവില്ലെന്ന് വ്യാപാര വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി നസീറുദീന്‍. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രതിനിധികളെ കണ്ട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ഹര്‍ത്താല്‍ ആഹ്വാനത്തെ സംഘടനാപരമായും നിയമപരമായും എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ അടച്ചിടാതിരിക്കാനും സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

 hartal-07

തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും ഇതു ഗുണകരമാണോ എന്ന് ആലോചിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

English summary
Kerala harthal informed in advance.
Please Wait while comments are loading...