Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് അന്വേഷിക്കുന്ന സ്ഥിതി; വിജിലന്‍സിനെതിരെ ഹൈക്കോടതി

ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിസഭ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് പരിശോധിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഇവിടെ വിജിലന്‍സ് രാജാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിവെക്കരുതെന്നും കോടതി നിരീക്ഷിച്ചു.

ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Kerala High Court

മുന്‍ സര്‍ക്കാരിന്റെ നിയമനങ്ങള്‍ പരിശോധിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിക്കെതിരായ പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും ഇല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സര്‍ക്കാരും നിയമനം അംഗീകരിച്ച സ്ഥിതിക്ക് ഇതിനെ എങ്ങനെ വിജിലന്‍സിന് ചോദ്യം ചെയ്യാനാകുമെന്നും കോടതി ആരാഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+