ഭാര്യാ പിതാവിന്റെ സ്വത്തിന് മരുമകന് അവകാശമില്ല; ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ഭാര്യ പിതാവിന്റെ വസ്തുവകകളോ സ്താപനങ്ങളോ മരുമകന് കൈവശം വെക്കാന്‍ നിയമപരമായി അവകാശങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി ഡേവിസ് റാഫേല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് ശേഷമാണഅ കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എന്‍ അനില്‍കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഡേവിസ് പയ്യന്നൂര്‍ സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പയ്യന്നൂര്‍ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഡേവിസ് ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യാ പിതാവായ ഹെന്‍ഡ്രി തോമസിന്റെ പേരിലുള്ള സ്വത്തുവകകളിന്മേല്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഡേവിസ് ഹര്‍ജി നല്‍കിയത്. ഇതാണ് ഇരുകോടതികളും തള്ളിയത്. മരുമകന്‍ ഡേവിസ് തന്റെ സ്വത്ത് വകകള്‍ അതിക്രമിച്ച് കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്നും തന്റെ സ്വത്തുക്കള്‍ സമാധാനപരമായി കൈവശം വെക്കുന്നതില്‍ നിന്ന് ഡേവിസ് ഇടപെടുന്നത് പൂര്‍ണമായും തടയണമെന്നും ആവശ്യപ്പെട്ട് ഹെന്‍ഡ്രി വിചാരണ കോടതിയില്‍ ഡേവിസിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. തൃഛംബരത്തെ സെന്റ്.പോള്‍സ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് നസാറാത്ത് ഹെന്‍ഡ്രിക്ക് ഈ സ്ഥലം സമ്മാനമായി നല്‍കിയതായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തെതുടര്‍ന്ന് ഹെന്‍ഡ്രി ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് കോണ്‍ക്രീറ്റ് വീട് പണിയുകയും കുടുംബവുമൊത്ത് താമസിക്കുകയുമായിരുന്നുവെന്നും ഹെന്‍ഡ്രി കോടതിയില്‍ വാദിച്ചു.

തന്റെ മരുമകന്‍ ഡേവിസിന് തന്റെ സ്വത്തുവകകളിൽ യാതൊരുവിധ അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പള്ളി അധികാരികള്‍ കുടുംബത്തിന് സമ്മാനമായി സ്ഥലം നല്‍കി എന്നത് ഹെന്‍ഡ്രി ഉന്നയിക്കുന്നത് വെറും ആരോപണം മാത്രമാണെന്നും ഇത് ചോദ്യചെയ്യപെടേണ്ടതാണെന്നും മരുമകന്‍ വാദിച്ചു. ഹെന്‍ഡ്രിയുടെ ഏക മകളെയാണ് ഡേവിസ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം വീട്ടിലെ ഒരംഗമായി ഹെന്‍ഡ്രി തന്നെ ദത്തെടുക്കുകയായിരുന്നുവെന്നും അതിനാല്‍ മരുമകന്റെ അവകാശം വച്ച് ഭാര്യ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഡേവിസ് പറഞ്ഞു.
മരുമകന് സ്വത്തില്‍ ഒരു അവകാശവുമില്ലെന്ന് വിചാരണ കേടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ഡേവിസ് ഹൈക്കോടതിയെ സമീപിച്ചത്.രണ്ട് പേരുടെ വാദങ്ങളും കേട്ട ശേഷം ഹൈക്കോടതി മരുമകന്‍ ഈ കുടുംബത്തിലെ അംഗമാണെന്നത് ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടാണെന്നും ഹെന്‍ഡ്രിയുടെ മകളുമായുള്ള വിവാഹത്തിന് ശേഷം കുടുംബത്തിലെ അംഗമായി തന്നെ ദത്തെടുത്തു എന്ന് ഡേവിസ് വാദിക്കുന്നത് ലജ്ജാകരമാണെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications